പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 40,90000 അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയതായി ശബരിമല എഡിഎം അറിയിച്ചു. പ്രതിദിനം 90000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തി. പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വെര്‍ച്ച്വല്‍ ക്യൂവിന്റെയും സ്‌പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തില്‍ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അരുണ്‍ എസ്. നായര്‍ അറിയിച്ചു.
കൂടുതല്‍ ഭക്തര്‍ എത്തിയാലും അവര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: