കണ്ണൂര്‍: പെരിയ കൊലപാതകക്കേസിലെ പ്രതികളെ ജയിലില്‍ പോയി കണ്ട് സിപിഎം നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് പി.പി. ദിവ്യയും പി.കെ. ശ്രീമതിയും ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചത്
പ്രതികളെ നേരത്തെ സിപിഎം നേതാക്കള്‍ ജയിലില്‍ വന്ന് കണ്ടതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നതിന് പിന്നാലെയാണ് അതിനെയെല്ലാം അവഗണിച്ച് പി.പി.ദിവ്യയും പി.കെ.ശ്രീമതയും ജയിലില്‍ എത്തിയത്. ഈ സന്ദര്‍ശനം തികച്ചും മനുഷ്യത്വപരമായ കാര്യമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി.കെ.ശ്രീമതിയുടെ ഉത്തരം. ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതിയുടെ ഉത്തരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണെന്നും പി.കെ.ശ്രീമതി പറഞ്ഞു. കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവാണ് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന പി.പി.ദിവ്യ. 11 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പി.പി.ദിവ്യ ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടര്‍ന്ന് ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് ഉള്‍പ്പെടെ നാല് പ്രതികളും ജയില്‍ വിമോചിതരാകും. ഇവരെ അഞ്ച് വര്‍ഷത്തെ തടവിനാണ് സിബിഐ കോടതി ശിക്ഷിച്ചത്. ഇവരുടെ അപ്പീല്‍ സ്വീകരിച്ചശേഷമാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ഇക്കാര്യം ഹൈക്കോടതി സിബിഐയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അറിയിപ്പ് സിബിഐയ്ക്ക് കിട്ടിയ ഉടന്‍ നാല് പ്രതികള്‍ ജയില്‍ മോചിതരാകും. ശിക്ഷവിധിക്കപ്പെട്ട മറ്റ് പത്ത് പേര് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: