Business

കൊച്ചിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്കിന് 500 കോടി മുടക്കാന്‍ അദാനി; വിഴിഞ്ഞത്ത് 10,000 കോടി മുടക്കും ; കേരളത്തില്‍ വന്‍തൊഴിലവസരങ്ങള്‍

കൊച്ചിയില്‍ വന്‍നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. തുടക്കത്തില്‍ 500 കോടി നിക്ഷേപിച്ച് കളമശേരിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

Published by

കൊച്ചി: കൊച്ചിയില്‍ വന്‍നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. തുടക്കത്തില്‍ 500 കോടി നിക്ഷേപിച്ച് കളമശേരിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

ഇതിനായി 70 ഏക്കര്‍ സ്ഥലം അദാനി ഗ്രൂപ്പ് ഏറ്റെടുത്തുകഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ സജ്ജമാക്കുക. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഈ ലോജിസ്റ്റിക്സ് പാര്‍ക്കില്‍ മറ്റു കമ്പനികളും പ്രവര്‍ത്തിക്കും. ലോജിസ്റ്റിക്സ് മേഖലയിലെ മുന്‍നിര കമ്പനികള്‍ ഇവിടെ എത്തും. ഫ്ലിപ് കാര്‍ട്ട് ഡിസംബറില്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വെയര്‍ഹൗസുകളാണ് പാര്‍ക്കില്‍ ഉണ്ടാവുക.

വിഴിഞ്ഞത്ത് 10,000 കോടി രൂപ കൂടി നിക്ഷേപിക്കും

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് 10,000 കോടി രൂപ കൂടി അദാനി ഗ്രൂപ്പ് നിക്ഷേപിക്കും. അടുത്ത മൂന്ന് വര്‍ഷത്തിലാണ് ഇത്രയും തുക നിക്ഷേപിക്കുക. ഇതുവരെ അദാനിയും സംസ്ഥാനവും ചേര്‍ന്ന് 7900 കോടി രൂപയോളം നിക്ഷേപിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖം ആരംഭിച്ചതുമുതലേ വന്‍കുതിപ്പിലാണ്. അദാനിയും ഏറെ സന്തുഷ്ടനാണെന്ന് പി.രാജീവ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2000 കോടി അദാനി ഇറക്കും

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണച്ചുമതലയുള്ള അദാനി ഗ്രൂപ്പ് അവിടെ 2000 കോടി രൂപ കൂടി നിക്ഷേപിക്കും. അടുത്ത അഞ്ച് വര്‍ഷത്തിലാണ് ഇത്രയും തുക നിക്ഷേപിക്കുക.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക