India

ഒരു വിട്ടുവീഴ്ചയും ഇല്ല ; സംസ്ഥാനത്ത് താമസിക്കുന്ന എല്ലാ ബംഗ്ലാദേശികളെയും നാടുകടത്തുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

Published by

മുംബൈ : സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത ബംഗ്ലാദേശികളെ എല്ലാം നാടുകടത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സാധുവായ രേഖകളില്ലാതെ മഹാരാഷ്‌ട്രയിൽ താമസിക്കുന്നവരെ കണ്ടെത്താൻ തിരച്ചിൽ നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ ഉടൻ നാടുകടത്തും.

അടുത്തിടെ കല്യാണിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഏതാനും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടിയിട്ടുണ്ട്. ഇത് കൂടാതെ, ബംഗ്ലാദേശ് പൗരന്മാർ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ അനധികൃതമായി താമസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും ഇല്ല .

കഴിഞ്ഞ ഒരു മാസത്തിനിടെ 60 ലധികം ബംഗ്ലാദേശി കുടിയേറ്റക്കാരെ മഹാരാഷ്‌ട്ര എടിഎസ് അറസ്റ്റ് ചെയ്തു. മിക്ക ബംഗ്ലാദേശികളും മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റിലായത്. എടിഎസ് പ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by