Kerala

ബോബി ചെമ്മണ്ണൂർ ചെയ്തത് ക്രിമിനൽ ആക്ട്; പിറകെ നടന്ന് ആക്രമിച്ചു, ഇന്ന് ഞാൻ ഭയങ്കര റിലാക്സിൽ, പ്രതികരണവുമായി നടി ഹണി റോസ്

Published by

കൊച്ചി: നിയമ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്ന് ആവർത്തിച്ച് നടി ഹണി റോസ്. ക്രിമിനൽ ആക്ടാണ് ഇദ്ദേഹം ചെയ്തത്. പിറകെ നടന്ന് ആക്രമിക്കുകയായിരുന്നു. കുടുംബവും എല്ലാവരും ചേർന്നെടുത്ത തീരുമാനം കൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്. ‘മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസമാണിന്ന്. ഞാൻ ഭയങ്കര റിലാക്സിഡാണ്. വർഷങ്ങളായി അത്രയും വലിയ ടോർച്ചർ സോഷ്യൽ മീഡിയയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്ന് പല പരാമർശങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഹണി റോസ്.

എനിക്കും കുടുംബത്തിനുമുണ്ടായ ബുദ്ധിമുട്ട് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.. വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് തന്നിരുന്നു. അതേപോലെ ഡി ജി പിയോടൊക്കെ സംസാരിച്ചിരുന്നു. അവർ വാക്കുപാലിച്ചുവെന്നും ഹണി റോസ് പറഞ്ഞു.

ഹണി റോസിന്റെ പരാതിയിൽ വയനാട്ടിൽ വച്ച് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഉടൻ കൊച്ചിയിലേക്ക് കൊണ്ടുവരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by