Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം അനുവദിച്ചില്ല; സ്‌കൂള്‍ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതി കടുത്ത പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 12:14 pm IST
in Kerala

കണ്ണൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവും, കുട്ടികള്‍ക്ക് വിതരണം ചെയ്ത പാല്‍, മുട്ട എന്നിവയുടെ തുകയും മാസങ്ങളോളം കുടിശികയായതോടെ സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതി വീണ്ടും കടുത്ത പ്രതിസന്ധിയിലായി.

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ മുഴുവന്‍ പാചകച്ചെലവും, സപ്
തംബര്‍ മാസത്തെ കേന്ദ്രവിഹിതമായ 60 ശതമാനം തുകയുമാണ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ളത്. ഈ മാസങ്ങളില്‍ പാല്‍, മുട്ട എന്നിവയ്‌ക്ക് ചെലവായ തുകയും ലഭിക്കേണ്ടതുണ്ട്. കടമായി നല്‍കിയ സാധനങ്ങളുടെ തുക ഉടന്‍ കിട്ടിയില്ലെങ്കില്‍ അടുത്തയാഴ്ച മുതല്‍ സ്‌കൂളിലേയ്‌ക്ക് സാധനങ്ങള്‍ നല്‍കാന്‍ സാധിക്കില്ല എന്ന് പല കടക്കാരും പ്രധാനാദ്ധ്യാപകരെ അറിയിച്ചു.

പാല്‍ സൊസൈറ്റികളില്‍ നിന്ന് കടമായി പാല്‍ ലഭിക്കുന്നതും ഉടന്‍ നിലയ്‌ക്കും. പാചകച്ചെലവിന് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് ആറ് രൂപയും ആറ്, എഴ്, എട്ട് ക്ലാസുകള്‍ക്ക് 8.16 രൂപയുമാണ് ഒരു ദിവസം അനുവദിക്കുന്നത്.

ഇതുകൂടാതെ, സംസ്ഥാന പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരുലിറ്റര്‍ പാലിന് 52 രൂപയും ഒരു മുട്ടയ്‌ക്ക് ആറ് രൂപയും നല്‍കും. ജൂണ്‍ മാസം മുതലാണ് ഈ രീതിയില്‍ തുക അനുവദിച്ചത്. എന്നാല്‍ മുഴുവന്‍ തുകയും മാസങ്ങളോളം കുടിശ്ശികയായതോടെ ഇവരുടെ കടക്കെണി വര്‍ധിച്ചു. അക്കാദമിക വര്‍ഷത്തില്‍ രണ്ട് തവണയായി സ്‌കൂളുകളുടെ അക്കൗണ്ടിലേക്ക് അഡ്വാന്‍സായി തുക നല്‍കണമെന്നും, ചെലവായ തുക അനുവദിക്കാന്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ മുട്ട, പാല്‍ വിതരണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന കെപിപിഎച്ച്എയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്.
പാചകത്തൊഴിലാളികളുടെ വേതനവും നല്‍കിയില്ല. പാചകത്തൊഴിലാളികള്‍ക്ക് സപ്തംബറിലെ വേതനം ആയിരം രൂപ കുറച്ചാണ് അനുവദിച്ചത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേത് നല്‍കാന്‍ നടപടിയുമായില്ല. പ്രധാനാദ്ധ്യാപകര്‍ തങ്ങളുടെ കൈയില്‍ നിന്ന് അഡ്വാന്‍സായി നല്‍കിയ തുകയാണ് ഇപ്പോള്‍ അവര്‍ക്ക് ചെറിയ ആശ്വാസം.

ആഗസ്ത് വരെയുള്ള ഉച്ചഭക്ഷണം, മുട്ട, പാല്‍ വിതരണം എന്നിവയ്‌ക്കുള്ള ഫണ്ട് കോടതിയുടെ കര്‍ശന ഇടപെടല്‍ മൂലം സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയോ കണക്കുകള്‍ സമര്‍പ്പിക്കുകയോ ചെയ്യാത്തതിനാലാണ് കേന്ദ്രം തുക അനുവദിക്കാത്തത് എന്നറിയുന്നു.
കേന്ദ്രാവിഷ്‌കൃതമായ ഉച്ചഭക്ഷണ പദ്ധതി, പുതുച്ചേരി ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേതുപോലെ മറ്റ് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ ഏല്പിച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് സൂപ്പര്‍വിഷന്‍ ചുമതല മാത്രം നല്‍കി നടപ്പിലാക്കണം എന്നാണ് കെപിപിഎച്ച്എയുടെ മുഖ്യ ആവശ്യം.

അതുവഴി പ്രധാനാദ്ധ്യാപകര്‍ക്കും പദ്ധതിച്ചുമതലയുള്ള അധ്യാപകര്‍ക്കും അക്കാദമിക കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കാന്‍ സാധിക്കും. സാമ്പത്തിക ബാധ്യതയുമുണ്ടാകില്ല.

പണം അനുവദിക്കാന്‍ അടിയന്തര നടപടി വേണം: എന്‍ടിയു

സ്‌കൂള്‍ ഉച്ചഭക്ഷണ, പാല്‍, മുട്ട വിതരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ദേശീയ അധ്യാപകരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലേതുപോലെ, പദ്ധതി നടത്തിപ്പ് മറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ച് അദ്ധ്യാപകരെ ഇതില്‍ നിന്ന് ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം നിമിത്തം ഈ പദ്ധതി പ്രധാനാദ്ധ്യാപകര്‍ക്ക് വലിയ ബാധ്യതയായി മാറിയെന്ന് പി.എസ്. ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Tags: Kerala Education DepartmentMoney was not allowedSchool lunch and nutrition scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.