ലണ്ടന്‍: ദക്ഷിണകൊറിയന്‍ സ്‌ട്രൈക്കര്‍ സോണ്‍ ഹ്യൂവെങ് മിന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തില്‍ 2026 വരെ തുടരും. നിലവില്‍ ടോട്ടനം നായകന്‍ കൂടിയായ 32കാരന്‍ സോണ്‍ ക്ലബ്ബുമായുള്ള കരാര്‍ നീട്ടുകയായിരുന്നു.
2015ല്‍ ജര്‍മന്‍ ടീം ബയെര്‍ ലെവര്‍കുസനില്‍ നിന്നെത്തിയ സോണ്‍ ഇതുവരെ 431 മത്സരങ്ങളില്‍ നിന്നായി 169 ഗോളുകള്‍ നേടി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടോട്ടനത്തിനായി ശ്രദ്ധയേറിയ പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്ന താരമാണ് സോണ്‍. ഹാരി കെയ്ന്‍ ബയേണിലേക്ക് പോയതോടെ ടോട്ടനത്തിന്റെ പ്രധാന റോളിലേക്ക് സോണ്‍ ഉയരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: