കണ്ണൂര്‍: കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിക്കായുളള കാത്തിരിപ്പിലാണ് ഒരാഴ്ചയായി ബന്ധുക്കള്‍. കണ്ണവം കോളനി പൊരുന്നന്‍ ഹൗസില്‍ എന്‍.സിന്ധു (40) നെയാണ് ഡിസംബര്‍ 31 മുതല്‍ കാണാതായത്.
ഒരാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. കണ്ണവം പൊലീസ് നേതൃത്വത്തില്‍ വനത്തിനുളളില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കണ്ണവം നഗര്‍, വെങ്ങളം ഭാഗങ്ങളിലെ ജലാശയങ്ങള്‍, പാറക്കെട്ടുകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: