ന്യൂദല്‍ഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. മലയാളിയാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്.ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിച്ച് ഉത്തരവിറങ്ങും.
ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചിരുന്നു. 2023 മാര്‍ച്ചിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: