ന്യൂദൽഹി : വരാനിരിക്കുന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ദൽഹിയിലെ എല്ലാ പൗരൻമാരും പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ബിജെപി നേതാവ് ബൻസുരി സ്വരാജ്.
“ബിജെപിയുടെ സമർപ്പിതരായ എല്ലാ പ്രവർത്തകരും തെരഞ്ഞെടുപ്പിന് തയ്യാറാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എഎപി സർക്കാരിന്റെ പ്രവർത്തനം ദൽഹിയെ മോശമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിക്ക് വോട്ട് ചെയ്യാനും തിരഞ്ഞെടുക്കാനും ദൽഹിയിലെ ജനങ്ങളോട് പ്രത്യേകിച്ച് യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ദൽഹിയിൽ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരാണ്, ” – സ്വരാജ് പറഞ്ഞു.
ഇതിനു പുറമെ ജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് ബിജെപി എംപി കമൽജീത് സെഹ്‌രാവത് പറഞ്ഞു. അതേ സമയം ഫെബ്രുവരി 5 മാറ്റത്തിന്റെ ദിവസമാണെന്നും ദൽഹിയെ കൊള്ളയടിച്ച എഎപിയെ ഇല്ലാതാക്കാൻ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ഫെബ്രുവരി എട്ടിന് ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കുമെന്നും ദൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.
ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഫെബ്രുവരി അഞ്ചിനും വോട്ടെണ്ണൽ ഫെബ്രുവരി എട്ടിനും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: