ന്യൂദെൽഹി:എച്ച്എംപിവി കേസുകൾ രാജ്യത്ത് പല സ്ഥലത്തും പടരുന്ന പശ്ചാത്തലത്തിൽ വൈറസ് ബാധിതരെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകി. എല്ലാ ഗുരുതര ശ്വസന രോഗങ്ങളും നിർബന്ധമായും പരിശോധിക്കണം. പരിശോധനക്കാവശ്യമായ കിറ്റുകൾ സംസ്ഥാനങ്ങളിലേക്ക് അയക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഐഡിഎസ്പി ഡാറ്റ അനുസരിച്ച് രാജ്യത്തെ ശ്വാസകോശ സംബന്ധമായ അണുബാധകളിൽ വലിയ തോതിലുള്ള കുതിച്ചുചാട്ടമൊന്നും കണ്ടെത്താനായിട്ടില്ല. 2024 ഡിസംബറിൽ 714 കേസുകൾ പരിശോധിച്ചതിൽ 1.3 ശതമാനം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഈ രോഗികളെല്ലാം രോഗമുക്തരാകുകയും ചെയ്തു.
രാജ്യത്ത് ഇപ്പോൾ സ്ഥിരികരിച്ച എച്ച്എംപിവി കേസുകൾക്ക് ചൈനയിൽ പടരുന്ന വൈറസ് വകഭേദവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: