വിശദവിവരങ്ങള്‍ www.bitsdesign.edu.in ല്‍
യോഗ്യത 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ തത്തുല്യം
ബിറ്റ്സ് ഡിസൈന്‍ അഭിരുചി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കാണ് അവസരം
ബിറ്റ്സ് പിലാനി, മുംബൈ കാമ്പസിലെ ഡിസൈന്‍ സ്കൂളില്‍ 2025 വര്‍ഷം നടത്തുന്ന നാല് വര്‍ഷ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഡിജിറ്റല്‍ പ്രോഡക്ട് ഡിസൈന്‍ (യുഐ/ യുഎക്സ്), ഡിസൈന്‍ റിസര്‍ച്ച് ആന്റ് ഇന്‍സൈറ്റ്സ്, ഫിസിക്കല്‍ പ്രോഡക്ട് ഡിസൈന്‍, വിഷ്വല്‍ ഡിസൈന്‍ അടക്കമുള്ള സ്ട്രീമുകളിലാണ് പഠനാവസരം.
യോഗ്യത: 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ വിജയിച്ചിരിക്കണം. മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 5 വരെ തിയതികളിലായി നടത്തുന്ന ബിറ്റ്സ് ഡിസൈന്‍ അഭിരുചി പരീക്ഷയില്‍ യോഗ്യത നേടണം. ഫല പ്രഖ്യാപനം ഏപ്രില്‍ 14 ന് പ്രസിദ്ധീകരിക്കും.
എന്‍ഐഡി ഡിസൈന്‍ ആപ്ടിട്യൂഡ്, ടെസ്റ്റ് ഐഐടി ബോംബെ നടത്തുന്ന ഡിസൈന്‍ അണ്ടര്‍ ഗ്രാഡുവേറ്റ് കോമണ്‍ എന്‍ട്രസ് പരീക്ഷ (യുസീഡ്) എന്നിവയില്‍ യോഗ്യത നേടിയവരെയും പരിഗണിക്കും. മേയ് രണ്ടിനും പന്ത്രണ്ടിനും
മധ്യേ നടത്തുന്ന ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്.
ബിഡെസ് (ഓണേഴ്സ്) പ്രോഗ്രാമിന്റെ വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അപേക്ഷിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും www.bitsdesign.edu.in ല്‍ ലഭിക്കും. മികച്ച പഠന സൗകര്യങ്ങളാണ് ബിറ്റ്സിലുള്ളത്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന മെയിലിലും 917026200300 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: