Kerala

അജ്ഞാതന്‍ ആക്രമിച്ച് വീട്ടില്‍ കെട്ടിയിട്ടെന്ന് പരാതി; ആലപ്പുഴയില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ഒന്നും നഷ്ടമായിരുന്നില്ല

Published by

ആലപ്പുഴ: അജ്ഞാതന്‍ ആക്രമിച്ച് വീട്ടില്‍ കെട്ടിയിട്ടെന്ന് പരാതി നല്‍കിയ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍ . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്‌ക്കല്‍ ജോണ്‍കുട്ടിയുടെ ഭാര്യ തങ്കമ്മ (58)യെ ആണ് മരിച്ച നിലയില്‍ കണ്ടത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മയെ അജ്ഞാതന്‍ ആക്രമിച്ചത്. പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തി വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു.വീടിന്റെ വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി പോയത്.

ജോലി കഴിഞ്ഞെത്തിയ മകനാണ് തങ്കമ്മയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടത്. അടുക്കള വാതിലിലൂടെ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ അമ്മയെ മകന്‍ കാണുന്നത്.

തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ഒന്നും നഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കവെയാണ് തങ്കമ്മ ജീവനൊടുക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by