കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘മാധ്യമശ്രീ’ പുരസ്ക്കാരത്തിന് ന്യൂസ് 24 ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജന്മഭൂമി ഓണ്‍ ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍, ജനം എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്, ഏഷ്യാനെറ്റ് വിഎഫ്എക്സ് സ്പെഷ്യലിസ്റ്റ് പേഴ്സി ജോസഫ്, മീഡിയ അക്കാദമി ഡയറക്ടര്‍ സി എല്‍ തോമസ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്, ആദ്യ അമേരിക്കന്‍ ന്യൂസ് പേപ്പര്‍ പ്രഭാതത്തിന്റെ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ്ജ് മരംഗോളി എന്നിവരെ ‘പയനിയര്‍’ പുരസ്കാരം നല്കി ആദരിക്കും. ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളായ സുനില്‍ ട്രൈസ്റ്റാര്‍, ഷിജോ പൗലോസ്, പ്രതാപ് നായര്‍, രാജു പള്ളത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ ജേതാക്കളുടെ പേരു വിവരം പ്രഖ്യാപിച്ചു.
ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യാ രാജേന്ദ്രന് ‘മാധ്യമ രത്ന’ അവാര്‍ഡിനും അര്‍ഹരായി.
കെ ജി കമലേഷ് (ഏഷ്യാനെറ്റ്), രഞ്ജിത് രാമചന്ദ്രന് (ന്യൂസ് 18), മാതു സജി (മാതൃഭൂമി ന്യൂസ്), അപര്‍ണ. യു (റിപ്പോര്‍ട്ടര്‍ ടിവി), ടോം കുര്യാക്കോസ് (ന്യൂസ് 18), സിന്ധുകുമാര്‍ (മനോരമ ന്യൂസ്), ലിബിന് ബാഹുലേയന് (ഏഷ്യാനെറ്റ്), അജി പുഷ്ക്കര്‍ (റിപ്പോര്‍ട്ടര്‍ ടിവി), സെര്‍ജോ വിജയരാജ് (ഏഷ്യാനെറ്റ്), ഷില്ലര്‍ സ്റ്റീഫന്‍ ( മലയാള മനോരമ), എ. ആര്. സുന്ദര്‍ദാസ് ( കേരള കൗമുദി), ഗോകുല്‍ വേണു ഗോപാല്‍ ( ജനം ടി വി), അമൃത എ യു ( മാതൃഭൂമി ഓണ്‍ലൈന്‍), ആര് ജെ ഫസലു( എ ആര് എന്‍ ന്യുസ്), മനീഷ് നാരായണന് ( ദ ക്യൂ) എന്നിവര്‍ക്കാണ് ‘മീഡിയ എക്സലന്‍സ് ‘ അവാര്‍ഡുകള്‍.
ബി അഭിജിത്ത് ( എസിവി), രാജേഷ് ആര് നാഥ് (ഫ്ളവേഴ്സ് ടി വി) എന്നിവര്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡ് നല്‍കും. മികച്ച പ്രസ് ക്ലബ്ബിനുള്ള പുരസ്ക്കാരം തിരുവനന്തപുരം പ്രസ് ക്ലബ്ബിനു നല്‍കും. മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബുവിന് പ്രത്യേക ആദരവ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: