Kottayam

പൊതുവാര്‍ഡുകളിലെ ചികിത്സ ഒഴിവായി, കോട്ടയം മെഡിക്കല്‍ കോളേജില്‍ തടവുകാര്‍ക്കായി സെല്‍വാര്‍ഡ്

Published by

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റിമാന്‍ഡിലാകുന്ന തടവുകാര്‍ക്കടക്കം ചികിത്സാ ആവശ്യങ്ങള്‍ക്കായി സെല്‍ വാര്‍ഡ് തുറന്നു. അഞ്ചു പ്രതികളെ ഒരേ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കാന്‍ കഴിയും. രണ്ടു സെല്‍ മുറികളോടു കൂടിയ വാര്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയും. നിയമം, ആരോഗ്യം, പൊലീസ്, ജയില്‍ വകുപ്പുകള്‍ സംയുക്തമായാണ് സെല്‍ നിര്‍മിച്ചത്.റിമാന്‍ഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങള്‍ക്കായി മറ്റു ജയിലുകളില്‍ നിന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന തടവുകാരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോള്‍ ചികിത്സിക്കുന്നതിനാണ് അത്യാഹിത വിഭാഗത്തില്‍ സെല്‍ വാര്‍ഡ് നിര്‍മിച്ചത്. പൊതുജനങ്ങള്‍ക്കുള്ള വാര്‍ഡുകളില്‍ ചികിത്സ നല്‍കിയിരുന്നത് ഒഴിവാക്കാനാണിത്. സുരക്ഷാസൗകര്യങ്ങളോടു കൂടിയാണ് നിര്‍മാണം.
ഉദ്ഘാടനം കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ-സെഷന്‍സ് ജഡ്ജി എം. മനോജ് നിര്‍വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by