ന്യുദെൽഹി: ഇന്ത്യയിൽ മൂന്ന് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചിരിക്കെ ഇക്കാലത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞു. ഇത് ഒരു പുതിയ വൈറസ് അല്ലെന്നും സാധാരണ ജലദോഷത്തിന്റെ ലക്ഷണം കാണിക്കുന്ന ഒരു വൈറസ് ബാധ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടന്നും ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയാണെന്നും അദ്ദേഹം അറിയിച്ചു. എച്ച്എംപിവി ഒരു പുതിയ വൈറസല്ല. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് വർഷങ്ങളായി ലോകമെമ്പാടും കണ്ടെത്തിയിട്ടുണ്ട്. വായുവിൽ നിന്ന് ശ്വസനത്തിലൂടെയാണ് പകരുന്നത്. ഇത് എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കാം. മഞ്ഞുകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് വൈറസ് കൂടുതൽ പടരുന്നത്. ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളും ചേർന്ന് ചൈനയിലെതുൾപ്പെടെയുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീയിക്കുകയാണ്. കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ജെപി നദ്ദ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: