കൊച്ചി:ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും തലയോട്ടിയും ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നും അസ്ഥികൂട ഭാഗങ്ങളും കണ്ടെടുത്തു.ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്ക്വയറിലെ വീട്ടിലാണ് സംഭവം.
വിവിധ കവറുകളിലായാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കിട്ടിയത്.30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീടായിരുന്നു ഇതെന്നും ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.
സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. തുടര്‍ന്നാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.
വൈറ്റിലയില്‍ താമസിക്കുന്ന ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: