Kerala

പി വി അന്‍വറിന്റെ അനുയായി സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വഴിക്കടവ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്

Published by

മലപ്പുറം : പി വി അന്‍വര്‍ രൂപീകരിച്ച ഡിഎംകെയുടെ നേതാവ് ഇ എ സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തന്നെയാണ് സുകുവിനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

വഴിക്കടവ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന സുകു ഡിഎംകെയുടെ തുടക്കം മുതല്‍ അന്‍വറിനൊപ്പമാണ്. അന്‍വറിന്റെ പരിപാടികളിലെല്ലാം നിറ സാന്നിധ്യമാണ്.

അന്‍വറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. അതില്‍ അന്‍വറുള്‍പ്പെടെ അഞ്ച് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുമ്പോഴും അന്‍വറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by