India

പശുക്കിടാവിന്റെ തല മുറിച്ചു മാറ്റി മുസ്ലീം യുവാക്കൾ : സമുദായത്തിൽ നിന്ന് പുറത്താക്കി മുസ്ലീം സംഘടനകൾ : കൈയ്യടിച്ച് ഹിന്ദു വിശ്വാസികൾ

Published by

ജയ്പൂർ : നിർദാക്ഷിണ്യം പശുക്കിടാവിന്റെ തല വെട്ടി മാറ്റിയ തീവ്ര ഇസ്ലാമിസ്റ്റുകളെ സമുദായത്തിൽ നിന്ന് പുറത്താക്കി മുസ്ലീം സംഘടനകൾ . രാജസ്ഥാനിലെ ജോധ്പൂരിലെ മതാനിയയിലാണ് സംഭവം .

ശനിയാഴ്ചയാണ് തിൻവാരിയിലെ മതാനിയ കവലയിൽ പശുക്കിടാവിന്റെ തല വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത് . ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള നിരവധി ഹൈന്ദവ സംഘടനകൾ സ്ഥലത്തെത്തി സംഭവത്തിൽ പ്രതിഷേധിച്ചു. കേസിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.

മുഹമ്മദ് സൗത്ത് (20), തിൻവാരിയിലെ മേഘ്‌വാൾ കാ ബസിൽ അക്രം അബ്ദുൾ ലത്തീഫ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളും അറസ്റ്റിലായതിന് പിന്നാലെ സുരക്ഷ കണക്കിലെടുത്ത് തിൻവാരിയിൽ പോലീസ് സേനയെയും വിന്യസിച്ചു. ഇതിന് പിന്നാലെ ടിൻവാരിയിലും ജോധ്പൂർ ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിലും പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തി.

തീൻവാരിയിൽ ഫ്‌ളാഗ് മാർച്ചിനിടെ പോലീസിന് നേരെ ഹിന്ദു, മുസ്ലീം സംഘടനകൾ പുഷ്പവൃഷ്‌ടി നടത്തി. അടിയന്തര നടപടി സ്വീകരിച്ച് പ്രശ്നങ്ങൾ ഒഴിവാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചു. ഇതോടൊപ്പം മുസ്ലീം സമുദായ സംഘടനകളും കുറ്റാരോപിതരെയും കുടുംബങ്ങളെയും പുറത്താക്കി. ഹിന്ദു-മുസ്ലിം ഐക്യം തകർക്കാനും ഹിന്ദു മതത്തിന്റെ വികാരം വ്രണപ്പെടുത്താനും സാമൂഹിക സൗഹാർദം തകർക്കാനും ഗൂഢാലോചന നടത്തിയതിനാലാണ് ഇവരെ പുറത്താക്കിയതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. മുസ്ലീം സമുദായ സംഘടനയുടെ നടപടിയെ കൈയ്യടികളോടെയാണ് ഹിന്ദു സംഘടനകളും, വിശ്വാസികളും സ്വീകരിച്ചത്.

severed head of a cow calf was found at Mathania crossroads in Tinwari

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by