പട്‌ന ; ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നടത്തിയ ഖനനത്തിൽ 500 വർഷങ്ങൾ പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി. ആലംഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ നാരായൺ ബാബു കി ഗലിയിലാണ് സംഭവം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെട്ടെന്ന് മണ്ണ് ഇടിഞ്ഞതിനെ തുടർന്നാണ് ഖനനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
ഈ സമയത്താണ് അഞ്ചടിയോളം ഉയരമുള്ള ക്ഷേത്രഗോപുരവും മറ്റ് ഭാഗങ്ങളും കണ്ടെത്തിയത് . ഈ ക്ഷേത്രത്തിനുള്ളിൽ കറുത്ത കല്ലിൽ തീർത്ത തിളങ്ങുന്ന ശിവലിംഗവും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ തൂണുകളിൽ മനോഹരമായ കൊത്തുപണികൾ ഉണ്ട് .
പ്രദേശത്ത് ശിവക്ഷേത്രം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടം ‘ഹർ ഹർ മഹാദേവ്’, ‘ജയ് ജയ് ഭോലേനാഥ്’ എന്നീ വിളികളുമായി സ്ഥലത്തെത്തി. വർഷങ്ങൾക്ക് മുമ്പ് ഒരു സന്യാസി ഈ ഭൂമിയിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കുറച്ചുകാലം അവിടെ താമസിച്ചു. പിന്നീട് കുടുംബം ഇവിടം വിട്ടു പോയി. കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ സ്ഥലം കാടായി മാറി. ആളുകൾ അവിടെ മാലിന്യം വലിച്ചെറിയാൻ തുടങ്ങി
ഇപ്പോൾ അദ്ദേഹം ക്ഷേത്രം ശുചീകരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ പുരാതന ക്ഷേത്രത്തെ പഴയ രൂപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: