Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദാരിദ്ര്യത്തെ പിടിച്ചു കെട്ടിയ ഭരണ മികവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 10:13 am IST
in Editorial

ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യ നിരക്ക് കുത്തനെ കുറഞ്ഞു എന്ന എസ്.ബി.ഐയുടെ പുതിയ പഠന റിപ്പോര്‍ട്ട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഏറ്റവും വലിയ ശുഭസൂചനകളിലൊന്നാണ്. അതിദാരിദ്ര്യത്തില്‍ നിന്ന് വലിയ തോതില്‍ മോചനം നടന്നത് രാജ്യത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമാണെന്ന് ഇത് തെളിയിക്കുന്നു. 2011- 12ല്‍ 25.7 ശതമാനമായിരുന്ന ഗ്രാമീണ പട്ടിണി 2024ല്‍ 4.86 ശതമാനമായി കുറഞ്ഞത് നാഴികക്കല്ലായുള്ള നേട്ടമാണ്. നഗര മേഖലയെ അപേക്ഷിച്ച് ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യം വേഗത്തില്‍ കുറയുന്നത് ശ്രദ്ധേയമാണ്. ഈ നേട്ടത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സഹായങ്ങള്‍, ആനുകൂല്യങ്ങള്‍, സബ്സിഡികള്‍, നേരിട്ട് കൈമാറുന്ന പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രധാന കാരണങ്ങളാണ്.
2011-12ല്‍ 21.9 ശതമാനമായിരുന്ന ആകമാന ദാരിദ്ര്യം 2023 -24ല്‍ 4.45 ശതമാനമായി കുറഞ്ഞത് സാമ്പത്തിക പുരോഗതിയിലേക്ക് രാജ്യത്തെ നയിക്കുന്ന ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു. 2011-12ല്‍ 83.9 ശതമാനമായിരുന്ന ഗ്രാമീണനഗര ഉപഭോഗ വ്യത്യാസം 2023- 24ല്‍ 69.7 ശതമാനമായി കുറഞ്ഞത്, ദാരിദ്ര്യത്തിനെതിരെ രാജ്യം നടത്തിയ പോരാട്ടത്തിന്റെ വിജയഘോഷകൂടിയാണ്.

ഗ്രാമീണ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ജനധന അക്കൗണ്ടുകള്‍, ഉജ്ജ്വല പദ്ധതി എന്നിവ നിര്‍ണായക പങ്കുവഹിച്ചു. സബ്സിഡികളും ക്ഷേമ പദ്ധതികളും നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതോടെ ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതായി. ഇതുവഴി പണം നേരിട്ട് ജനങ്ങളിലേക്ക് എത്തുകയും ഗ്രാമീണ ജനതയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയും ചെയ്തു.

ഗ്രാമ പ്രദേശങ്ങളില്‍ റോഡുകള്‍, വൈദ്യുതി, പൈപ്പ് വെള്ളം, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഗ്രാമീണ ജീവിത നിലവാരം ഉയര്‍ത്തി. കാര്‍ഷിക മേഖലയില്‍ നല്‍കിയ പിന്തുണ ഗ്രാമീണ ജനതയുടെ വരുമാനം വര്‍ദ്ധിപ്പിച്ചു. ഉപഭോഗ ശൈലി മാറ്റം വന്നതോടെ, അവര്‍ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭവന പരിപാലനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ചെലവഴിക്കാന്‍ തുടങ്ങി.

2012ല്‍ 816 രൂപയായിരുന്നു ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യരേഖ. നഗരപ്രദേശങ്ങളില്‍ 1000 രൂപയുമായിരുന്നു. 2023- 24ല്‍ ഇത് യഥാക്രമം 1632 രൂപയും 1944 രൂപയുമായി ഉയര്‍ന്നത് രാജ്യത്തെ ആകെ ഉപഭോഗ ശേഷി വര്‍ദ്ധിച്ചതിന്റെ സൂചനയാണ്.
2024 നവംബറില്‍ പണപ്പെരുപ്പം 5.5 ശതമാനത്തില്‍ നിന്ന് 5.0 ശതമാനമായി കുറഞ്ഞു. ഇത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമായി. ഗ്രാമീണ ഇന്ത്യയുടെ ഉണര്‍വ് സമഗ്ര സാമ്പത്തിക പുരോഗതിക്ക് അടിത്തറയാകുമ്പോള്‍, ഈ നേട്ടം ഭാവിയിലേക്കുള്ള വികസന നയങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. ദാസാബ്ദങ്ങളോളം രാജ്യം ഭരിച്ചിട്ടും ദാരിദ്ര്യത്തിന് പരിഹാരം കാണാനാകാത്തവര്‍, മോദി സര്‍ക്കാരിനെ ചൂണ്ടി ദാരിദ്രത്തിന്റെ പേരുപറഞ്ഞു ഭല്‍സിക്കുന്നതിനുള്ള കൃത്യമായ മറുപടിയാണിത്. ആത്മാര്‍ത്ഥതയുള്ളവര്‍ക്കേ ജനങ്ങളുടെ വേദന കാണാനാകൂ. അതാണ് കോണ്‍ഗ്രസ് ഭരണവും മോദി ഭരണവും തമ്മിലുള്ള വ്യത്യാസം.

Tags: Central GovernmentNarendra ModiGovernance excellencecurbed poverty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം
Kerala

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Editorial

ജനനായകന്റെ ജൈത്രയാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.