തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഭരതനാട്യത്തില്‍ പ്രണവിന് ലഭിച്ച് എ ഗ്രേഡ് അമ്മയ്ക്കുള്ളതാണ്. വെള്ളിനേഴി ജിഎച്ച്എസ്എസിലെ കെ. പ്രണവ് നൃത്തത്തിലേക്ക് പിച്ചവച്ചത് അമ്മ ധന്യ പ്രദീപിന്റെ ശിക്ഷണത്തിലാണ്. നര്‍ത്തകിയായ ധന്യ കലോത്സവത്തില്‍ പങ്കെടുത്തിരുന്നെങ്കിലും സംസ്ഥാന തലത്തിലേക്ക് എത്തിയിരുന്നില്ല. മകനിലൂടെ സംസ്ഥാന കലോത്സവമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. കേരളനടനത്തിലും കുച്ചുപ്പുടിയിലും പ്രണവ് മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം കേരളനടനത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് നേടിയിരുന്നു.
ചെറിയ പ്രായത്തിലേ പ്രണവ് അമ്മ നൃത്തം ചെയ്യുന്നത് അനുകരിക്കുമായിരുന്നു. ധന്യ നിരവധി വേദികളില്‍ നൃത്തപരിപാടി നടത്തുന്നുണ്ട്. ആ സമയമെല്ലാം പ്രണവിനെയും ഒപ്പം കൂട്ടും. രണ്ടാമത്തെ മകനായ ആറാം ക്ലാസുകാരന് പിയൂഷും ധന്യയ്ക്ക് കീഴില്‍ നൃത്തം പഠിച്ചുതുടങ്ങി. അമ്മയും മക്കളും ഒന്നിച്ച് വേദികളില്‍ നൃത്തമവതരിപ്പിക്കാറുമുണ്ട്. ഇളയമകള്‍ രണ്ട് വയസുകാരി ധ്വനിയും ചുവടുകള്‍ വച്ചുതുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് വെള്ളിനേഴി ശ്രീനിവാസ് വീട്ടില്‍ ഒ.കെ. പ്രദീപ് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. വെള്ളിനേഴിയില്‍ പ്രണവം നൃത്തകലാ ക്ഷേത്രം എന്ന ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട് ധന്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: