Kerala

എബിവിപി സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം

Published by

കൊച്ചി: മൂന്നു ദിവസമായി എളമക്കര സരസ്വതി വിദ്യാനികേതനില്‍ ചേര്‍ന്ന എബിവിപി നാല്‍പ്പതാം സംസ്ഥാന സമ്മേളനത്തിന് ഇന്നലെ ആവേശോജ്ജ്വല സമാപനം. വിദ്യാഭ്യാസ രംഗത്തെ ആധുനികത മുതല്‍ കേരളത്തിലെ വിദ്യാഭ്യാസ മൂല്യച്യുതിയും സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളിലായി ചര്‍ച്ച ചെയ്തു.

കേരളത്തിലെ എല്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും സാങ്കേതിക സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കലാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കാളികളായി. ആയുര്‍വേദ, അലോപ്പതി, ഹോമിയോ പഠനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെയും റിസര്‍ച്ച് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിനിധികളുടെയും സാന്നിധ്യം ശ്രദ്ധേയമായി. എബിവിപി പൂര്‍വകാല പ്രവര്‍ത്തകരുടെ യോഗവും നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ച റാലിയും സംഘടിപ്പിച്ചു. സംസ്ഥാന പ്രതിനിധികളെ കൂടാതെ ജില്ലയിലെ വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരന്നു. ഇന്നലെ നടന്ന സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി.ഐ. വിപിന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. വൈശാഖ് സദാശിവന്‍, സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by