പന്തളം: സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതാണ് യഥാര്‍ത്ഥ മാധവ സേവയെന്ന് തിരിച്ചറിയുമ്പോഴാണ് ജീവിതം ധന്യമാകുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ഇത് ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന പന്തളം മഹാദേവര്‍ ക്ഷേത്ര ഭരണ സമിതി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ തന്ത്രിമന്ദിര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന ‘പന്തളഭൂപതീയം’ ഭവന സമര്‍പ്പണ പദ്ധതിയിലെ രണ്ടാമത്തെ വീടിനുള്ള നറുക്കെടുപ്പും 13 കരകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം.ജി. ബിജുകുമാര്‍ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ യു. രമ്യ മുഖ്യാതിഥിയായിരുന്നു. തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
സമിതി വൈസ് പ്രസിഡന്റ് വിജയകുമാര്‍ മഞ്ചാടി, സെക്രട്ടറി ജെ. കൃഷ്ണകുമാര്‍, ജോ. സെക്രട്ടറി പ്രദീപ് കുമാര്‍, ജി. പങ്കജാക്ഷന് പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: