Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കും: ജോര്‍ജ്ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 09:29 am IST
in Kerala
കൊച്ചിയില്‍ അഖില കേരള ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 വയസ് പിന്നിട്ട മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ആദരിക്കുന്നു

കൊച്ചിയില്‍ അഖില കേരള ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 വയസ് പിന്നിട്ട മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ആദരിക്കുന്നു

  • ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വിദേശ ട്രോളറുകള്‍ അനുവദിക്കില്ല
  • ഒരു ലക്ഷം ബോട്ടുകളില്‍ സൗജന്യമായി ട്രാന്‍സ്പോണ്ടറുകള്‍ ഘടിപ്പിക്കും

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിച്ചു മാത്രമെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളുവെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

അഖില കേരള ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനവും 75 വയസ് പിന്നിട്ട ധീവര സഭയുടെ മുന്‍കാല സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കലും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു വിദേശ ട്രോളറുകളെയും അനുവദിക്കില്ലെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. മത്സതൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് അവര്‍ കടലിലേക്ക് പോയിക്കഴിഞ്ഞാല്‍ കരയിലുള്ളവരുമായി യാതൊരു വിധ ബന്ധവുമില്ല എന്നതാണ്. ഇതിന് പരിഹാരമായി മത്സ്യമന്ത്രാലയവും ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സാറ്റലൈറ്റ് വഴി ബോട്ടിലേക്ക് സന്ദേശം നല്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണെന്നും ഇതിന്റെ ആദ്യപടിയായി മാര്‍ച്ച് 31ന് മുമ്പായി ഒരു ലക്ഷം ബോട്ടുകളില്‍ സൗജന്യമായി ട്രാന്‍സ്പോണ്ടറുകള്‍ ഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ആറായിരം ബോട്ടുകളിലാണ് ആദ്യം ഘടിപ്പിക്കുക. കടലില്‍ തങ്ങള്‍ എവിടെയാണെന്ന് മത്സ്യതൊഴിലാളികള്‍ക്ക് കരയിലുള്ളവര്‍ക്ക് സന്ദേശം നല്കാന്‍ ഈ ഉപകരണം വഴി സാധിക്കും. കടലില്‍ വച്ച് എന്തെങ്കിലും അപകടങ്ങളോ അസുഖങ്ങളോ ഉണ്ടായാല്‍ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ രക്ഷപെടുത്താന്‍ സാധിക്കും. മീന്‍പിടുത്തം നടത്തുന്നതിനിടയില്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോയാല്‍ ആ വിവരം അപ്പോള്‍ തന്നെ ബോട്ടിലുള്ളവരെ അറിയിക്കും. കടലില്‍ ഏതു ഭാഗത്താണ് മത്സ്യലഭ്യതയെന്ന വിവരവും ഈ ഉപകരണം വഴി ലഭിക്കും. കടലില്‍ എന്തു സംഭവിച്ചാലും ഈ ഉപകരണം വഴി മത്സ്യത്തൊഴിലാളികള്‍ക്ക് അറിയാന്‍ സാധിക്കും. ട്രാന്‍സ്‌പോണ്ടറുകള്‍ ഘടിപ്പിക്കുന്നതിനായി വരുന്ന ചെലവിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയുന്നതിനായുള്ള ആധുനിക സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇതിനായി കേരളത്തില്‍ 36 വില്ലേജുകളെയാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 200 നോട്ടിക്കല്‍ മൈലില്‍ മീന്‍പിടിക്കുന്നതിനായി ഷിപ്പിങ് മന്ത്രാലയുമായി ചേര്‍ന്ന് ആധുനിക സംവിധാനമുള്ള വലിയ വെസലുകള്‍ നിര്‍മിച്ച് മത്സ്യതൊഴിലാളികള്‍ക്ക് നല്കുമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

 

Tags: Union Minister George KurienFishermen'sഅഖില കേരള ധീവര സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കം; കേന്ദ്രമന്ത്രി കൊച്ചിയില്‍ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ)ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷികമേളയും മാമ്പഴോത്സവവും ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും വിശിഷ്ടാതിഥികളും മാമ്പഴക്കൂടകളുമായി. രജത തമ്പി, എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, നിയുക്ത എംഎല്‍എ വി. മുരളീധരന്‍, തിരുവനന്തപു
രം മേയര്‍ വി.വി. രാജേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം
Thiruvananthapuram

കാര്‍ഷിക രംഗത്ത് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി

Kerala

അടിയന്തര ഇടപെടലുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; പിഎംഎംഎസ്‌വൈ; 4.75 കോടി അനുവദിച്ചു, ഒരു കോടി കൈമാറി

കൊച്ചിയില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംബന്ധിച്ച അവലോകന യോഗവും ശില്‍പശാലയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാനത്ത് കള്‍ച്ചര്‍ മത്സ്യബന്ധനവും മത്സ്യകൃഷിയും ശക്തിപ്പെടുത്തണം: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.