കോട്ടയം: മുസ്ലിം ലീഗ്, എസ്ഡിപിഐ യോടും, ജമാത്തെ ജമാ അത്തെ ഇസ്ലാമിയോടും അടുക്കുകയാണെന്നും നാല് വോട്ടും ചില്ലറ സീറ്റുമാണ് ഇതില്‍ ലീഗിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. എങ്ങനെയെങ്കിലും കുറച്ചു സീറ്റ് പിടിക്കാനുള്ള ആര്‍ത്തിയാണ് ഇതിന് പിന്നില്‍. കോണ്‍ഗ്രസ് അതിനു കൂട്ട് നില്‍ക്കുകയാണ്. ഇതിലൂടെ ഒരു വര്‍ഗീയത മറ്റൊരു വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യ പാര്‍ട്ടി എന്ന് എപ്പോഴും പറയുന്നവരുടെ പാര്‍ട്ടിയില്‍ യാതൊരു ജനാധിപത്യവും നടപ്പിലാക്കുന്നില്ല. ഭരണം ജനങ്ങളുടെ അഭിവൃദ്ധിക്കായിരിക്കണം. സ്വന്തം അഭിവൃദ്ധിക്കായിരിക്കായി നേട്ടത്തോടെ പ്രവര്‍ത്തിക്കരുത്. യുഡിഎഫ് ഭരണത്തില്‍ അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: