Kottayam

സുരേഷ് കുറുപ്പ് സിപി എം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്തായി, എ വി റസല്‍ സെക്രട്ടറിയായി തുടരും

Published by

കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ വി റസല്‍ ജില്ലാ സെക്രട്ടറിയായി തുടരും. സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, കെ. അനില്‍ കുമാര്‍, എം.പി ജയപ്രകാശ്, കെ അരുണന്‍ ,
ബി. അനന്ദക്കുട്ടന്‍ എന്നിവരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. മുന്‍ എം. പിയും എം. എല്‍. എയുമായ സുരേഷ് കുറുപ്പ് കോട്ടയത്ത് സിപിഎമ്മിന്‌റെ സൗമ്യമുഖമായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് കുറുപ്പിനെ മാറ്റുന്നതെന്നാണ് പാര്‍ട്ടി ഭാഷ്യം. അതേസമയം പ്രധാന ചുമതലകളൊന്നും നല്‍കാതെ ഏറെക്കാലമായി അവഗണിക്കുന്നതില്‍ കുറുപ്പിന് അതൃപ്തിയുണ്ടായിരുന്നു. അതിനാല്‍ ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിയുന്നത്.
ജില്ലാസെക്രട്ടറിയിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് റസല്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക