ന്യൂഡല്‍ഹി : കുടുംബ ക്ഷേമ ഉപകന്ദ്രങ്ങള്‍ മുതല്‍ വിവിധ തലങ്ങളിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ വരെ ലഭ്യമാക്കേണ്ട അടിസ്ഥാന മെഡിക്കല്‍ പരിശോധനകളുടെ ലിസ്റ്റ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പരിഷ്കരിച്ചു. ഇതനുസരിച്ച് എച്ച്ഐവി, സിഫിലിസ്, ഡെങ്കിപ്പനി, ക്ഷയം, മസ്തിഷ്കജ്വരം എന്നിവ ഉള്‍പ്പെടെ ഒന്‍പത് രോഗങ്ങള്‍ക്കുള്ള പരിശോധനാ സംവിധാനങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടാകണം. പിഎച്ച് സി മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ എക്സ്-റേ, ഇസിജി പരിശോധനകള്‍ക്കു കഴിയണം. ജില്ലാ ആശുപത്രികളില്‍ സിടി സ്കാന്‍ ചെയ്യാനും മാമോഗ്രാഫി പരിശോധനയ്ക്കും സൗകര്യം വേണം. 2018 ല്‍ ലോകാരോഗ്യ സംഘടനയാണ് നാഷണല്‍ എസെന്‍ഷ്യല്‍ ഡയഗണോസ്റ്റിക് ലിസ്റ്റ് തയ്യാറാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതു പ്രകാരം ആദ്യ ലിസ്റ്റ് പുറത്തിറക്കിയത് ഇന്ത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: