ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്. നടന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ എത്തിയത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്. കിടിലന്‍ മേക്കോവറിലാണ് ജഗതിയുടെ തിരിച്ചുവരവ്.
വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ ഇതിനകം വൈറലായി കഴിഞ്ഞു.
അതേസമയം, 2012ല്‍ കോഴിക്കോട് തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായ പരുക്ക് പറ്റിയത്. തുടര്‍ന്ന് ഏറെക്കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ജഗതി. സിബിഐ 5ല്‍ തന്റെ ഐക്കോണിക് കഥാപാത്രമായ വിക്രം എന്ന ഇന്‍സ്പെക്ടറുടെ വേഷത്തില്‍ തന്നെയാണ് ജഗതി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: