തൃശൂര്: വെള്ളിത്തിരുത്തിയില് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടില് വീട്ടില് അനിലിന്റെ മകള് പാര്വണയ്ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.ചൂണ്ടല് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് പെണ്കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. ഗുരുതര പരിക്കേറ്റ പെണ്കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയില് എത്തിച്ച ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: