Business

ഇപ്പോഴത്തെ സിനിമാതാരങ്ങള്‍ പഴയവരെപ്പോലെ മണ്ടരല്ല…ബോളിവുഡ് സിനിമക്കാര്‍ ബിസിനസില്‍ കോടികള്‍ വാരിക്കൂട്ടുമ്പോള്‍

സിനിമയിലെ വെള്ളിവെളിച്ചം നാളെ കെട്ടുപോകും എന്ന് അറിയുന്നവരാണ് ഇക്കാലത്തെ സിനിമാതാരങ്ങള്‍. ബോളിവുഡിലെ പഴയ താരങ്ങളെപ്പോലെയല്ല, ഇപ്പോഴുള്ളവരില്‍ ഭൂരിഭാഗവും. പലരും സിനിമയേക്കാള്‍ കൂടുതല്‍ പണം ബിസിനസില്‍ വാരുന്നവരാണ്.

Published by

മുംബൈ: സിനിമയിലെ വെള്ളിവെളിച്ചം നാളെ കെട്ടുപോകും എന്ന് അറിയുന്നവരാണ് ഇക്കാലത്തെ സിനിമാതാരങ്ങള്‍. ബോളിവുഡിലെ പഴയ താരങ്ങളെപ്പോലെയല്ല, ഇപ്പോഴുള്ളവരില്‍ ഭൂരിഭാഗവും. പലരും സിനിമയേക്കാള്‍ കൂടുതല്‍ പണം ബിസിനസില്‍ വാരുന്നവരാണ്.

ഋത്വിക് റോഷന്‍
ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ് നെസ് ബ്രാന്‍റായ എച്ച് ആര്‍എക്സിന്റെ ഉടമയാണ് ഇന്ന് ഋത്വിക് റോഷന്‍. ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ട് കുറെക്കാലമായി എങ്കിലും ഋത്വിക് റോഷന്‍ തൃപ്തനാണ്.കാരണം അദ്ദേഹത്തിന്‍റേത് ഇന്ന് ആയിരം കോടി മൂല്യമുള്ള കമ്പനിയാണ്. അഫ് സര്‍ സെയ്ദിയാണ് ബിസിനസ് പാര്‍ട്ണര്‍. നൈക്കി, പ്യൂമ, ഡെക്കാത്തലൊണ്‍ തുടങ്ങിയ ബ്രാന്‍റുകളുമായി ഋത്വിക് റോഷന്റെ ബ്രാന്‍റ് ഇന്ന് മത്സരിക്കുന്നു. 2000 കോടിയാണ് ഇന്ന് ഋത്വിക് റോഷന്റെ ആസ്തി.

മിന്‍റ്ര എന്ന ഇ-കൊമേഴ്സ് കമ്പനിയുമായുള്ള പങ്കാളിത്തമാണ് ഋത്വിക് റോഷന്റെ ബ്രാന്‍റിനെ കോടികള്‍ കൊയ്യാന്‍ തുടക്കത്തില്‍ സഹായിച്ചത്. അന്ന് 350 കോടി വിറ്റുവരവുണ്ടാക്കാന്‍ സഹായിച്ചു. പിന്നീട് മറ്റ് ഇ-കൊമേഴ്സ് കമ്പനികളുമായി സഹകരിച്ചു.

വിവേക് ഒബറോയി
വിജയകരമായ വന്‍ ബോളിവുഡ് സിനിമകള്‍ ഇല്ലെങ്കിലും വിവേക് ഒബ്റോയി ഇന്ന് ബിസിനസില്‍ നിന്നും കോടികള്‍ വാരുന്നു. റിയല്‍ എസ്റ്റേറ്റ്, ടെക്നോളജി, ജ്വല്ലറി ബിസിനസിലൂടെയാണ് കോടികള്‍ കൊയ്തത്. ഇദ്ദേഹത്തിന്റെ സോളിറ്റാറിയോ എന്ന ഡയമണ്ട് കമ്പനി വന്‍വിജയം നേടി. ഇന്ന് 1200 കോടിയുടെ ബിസിനസ് ഉടമയാണ് വിവേക് ഒബറോയി. ഇന്ത്യയിലുടനീളം 18 സ്റ്റോറുകള്‍ ഉണ്ട്. ഇനി പ്രീമിയം മേഖലയിലേക്ക് കൂടി സോളിറ്റാറിയോയെ ഉയര്‍ത്താനാണ് വിവേക് ഒബറോയിയുടെ നീക്കം. ദുബായില്‍ ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നു.

ഷാരൂഖ് ഖാന്‍
ഇപ്പോഴും ബോളിവുഡ് സിനിമാഭിനയം തന്നെയാണ് ഷാരൂഖ് ഖാന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. റെ‍ഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ് എന്ന സിനിമാനിര്‍മ്മാണക്കമ്പനിയും അദ്ദേഹത്തിന്‍റേതായുണ്ട്. ഇന്ത്യയിലും പുറത്തും റിയല്‍ എസ്റ്റേറ്റ് രംഗത്ത് പണം മുടക്കിയിട്ടുണ്ട്. ആഡംബര വീടുകളും വാണിജ്യക്കെട്ടിടങ്ങളുമാണ് പ്രധാനമായും വാങ്ങിവില്‍ക്കുന്നത്. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് എന്ന ഐപിഎല്‍ കമ്പനിയുടെ ഉടമയാണ്. അതിന് പുറമെ മദ്യനിര്‍മ്മാണക്കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ഡ്യാവൊള്‍ എന്ന പ്രീമിയം വിസ്കി കമ്പനിയാണ് ഷാരൂഖ് ഖാന്‍റേതായി ഉള്ളത്. ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനും ചേര്‍ന്നാണ് ഈ പ്രീമിയം വിക്സി വിപണിയില്‍ എത്തിക്കുന്നത്. 7300 കോടിയാണ് ഷാരൂഖ് ഖാന്റെ ആസ്തി.

സഞ്ജയ് ദത്ത്
വിസ്കി ബിസിനസിലൂടെ വളര്‍ന്ന നടനാണിന്ന് സഞ്ജയ് ദത്ത്. അദ്ദേഹത്തിന്റെ ഗ്ലെന്‍വോക് എന്ന വിസ്കി ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2024-25) ആദ്യ ഏഴ് മാസങ്ങളില്‍ ആറ് ലക്ഷം കുപ്പികളാണ് വിറ്റുപോയത്. ഇന്ത്യയില്‍ 10 സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നു. സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയുണ്ട്. ആകെ 295 കോടിയാണ് ആസ്തി.

ജൂഹി ചൗള
4600 കോടി ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ. ഭര്‍ത്താവ് ജയ് മേത്തയാണ് ബിസിനസിന്റെ നെടുംതൂണ്‍. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്ന കമ്പനിയിലും കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് എന്ന ഐപിഎല്‍ ഫ്രാഞ്ചൈസിയിലും പങ്കാളിയാണ് ജൂഹി ചൗള. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശക്തമായ സാന്നിധ്യമുണ്ട്. റസ്റ്റോറന്‍റ് ബിസിനസിലും ഉണ്ട്. മുംബൈയില്‍ പ്രസിദ്ധമായ ഗസ്റ്റോസോ എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്‍റ് ജൂഹി ചൗളയുടേതാണ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക