കൊച്ചി: മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാർക്ക് മലേഷ്യയിലേക്ക് യാത്രതിരിക്കാൻ കഴിയുകയൊള്ളൂ. കനത്ത മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശ്ശേരിയിൽ വൈകിയാണെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: