ബെംഗളൂരു: ബഹിരാകാശത്തു ചരിത്ര നേട്ടം ആവര്‍ത്തിച്ച് ഐഎസ്ആര്‍ഒ. വന്‍പയര്‍ വിത്തുകള്‍ മുളപ്പിച്ചാണ് ഐഎസ്ആര്‍ഒ വീണ്ടും ചരിത്രത്തിലിടം നേടിയത്. പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍ 4 പേടകത്തില്‍ സജ്ജീകരിച്ച പയര്‍ വിത്തുകളാണു മുളപ്പിച്ചത്. പിഎസ്എല്‍വി സി 60 റോക്കറ്റ് വിക്ഷേപണത്തിന്റെ നാലാം ദിവസമാണ് പേടകത്തിലെ വിത്തുകള്‍ മുളച്ചത്. ഇതിന്റെ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
ഡിസംബര്‍ 30ലെ വിക്ഷേപണത്തിലായിരുന്നു പരീക്ഷണം. മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയില്‍ വിത്തിന്റെ വളര്‍ച്ച പഠിക്കലാണ് ലക്ഷ്യം. എട്ടു പയര്‍ വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുളപ്പിച്ചു വളര്‍ത്തും. രണ്ടിലകളാകുന്നതു വരെയുള്ള സസ്യത്തിന്റെ നിലനില്‍പ്പും പരിശോധിക്കും.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ വികസിപ്പിച്ച ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസര്‍ച്ച് മൊഡ്യൂള്‍ ഭാഗമായാണ് പരീക്ഷണം. മുംബൈയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പേസിലാണ് (എപിഇഎംഎസ്) വിത്തിന്റെ പരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: