ന്യൂദെൽഹി:ചൈനയിൽ ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധി വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡിജിഎച്ച്എസും ശനിയാഴ്‌ച്ച സംയുക്ത മോണിറ്ററിംഗ് ഗ്രൂപ്പ് ( ജെഎംജി ) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ നല്ല നിലയിൽ തയ്യാറാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ചൈനയിൽ എച്ച് എം പി വി പടർന്ന് പിടിക്കുന്നതായുള്ള വാർത്തയ കുറിച്ച് അവിടെ സാഹചര്യം അസാധാരണമല്ലെന്ന് ഉറപ്പ് നൽകുന്നതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. സീസണിൽ പ്രതീക്ഷിക്കുന്ന സാധാരണ രോഗം മാത്രമാണ്. ആരോഗ്യ സംവിധാനങ്ങളും നിരീക്ഷണ ശൃംഖലകളും ജാഗ്രതയോടെ തുടരുമന്നും മന്ത്രാലയം അറിയിച്ചു. ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾക്ക് ഇന്ത്യയിൽ ഇതിനകം തന്നെ ശക്തമായ നിരീക്ഷണ സംവിധാനം ഉണ്ട്.
ചൈനയിലെ സാഹചര്യത്തെ കുറിച്ച് പതിവ് അപ്ഡേഡേറ്റുകൾ പങ്കിടാൻ ലോകാരോഗ്യ സംഘടനയോട് അഭ്യർത്ഥിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു വൈറസിനെയും പോലെയാണ് എച്ച് എം പി വിയെന്ന് ഡിജിഎച്ച്എസ് ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: