ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിവില്ലായ്മ വിളമ്പി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിയുടെയും ആം ആദ്മിയുടെയും അമ്മ ആര്‍എസ്എസ് ആണെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.
ഇരുപാര്‍ട്ടികളുടെയും ആശയങ്ങള്‍ ആര്‍എസ്എസിനോട് ചേര്‍ന്ന് നില്ക്കുന്നവയാണ്. ആര്‍എസ്എസ് ആദ്യം ജനസംഘത്തെ രൂപീകരിച്ചു. പിന്നീട് ബിജെപിയെ 1980ല്‍ രൂപീകരിച്ചു. 2012-13 കാലത്ത് ആര്‍എസ്എസിന്റെ ലാബില്‍ വിളഞ്ഞ പാര്‍ട്ടിയാണ് ആം ആദ്മി. “- ഒവൈസി പറയുന്നു.
2025 ഫെബ്രുവരിയ്ക്ക് മുന്‍പ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസും ആം ആദ്മിയും ബിജെപിയുമാണ് പ്രധാന പാര്‍ട്ടികള്‍. ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. 70 സീറ്റുകളിലേക്കാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: