വര്‍ക്കല: ആറാട്ടുപുഴ വേലായുധപണിക്കരുടെ പ്രവര്‍ത്തിയും ലക്ഷ്യവും സാഫല്യമടഞ്ഞത് ശ്രീനാരായണ ഗുരുവിലൂടെയാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
അയിത്ത നിര്‍മ്മാര്‍ജനത്തിന് വേണ്ടി രക്ത രൂക്ഷിതമായി വിപ്ലവം നയിച്ച വേലായുധപ്പണിക്കര്‍ക്ക് ഈഴവരാദി പിന്നാക്ക ദളിത് വിഭാഗങ്ങളെ സമുദ്ധരിക്കുവാന്‍ വലിയ ആഗ്രഹമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ശത്രുക്കള്‍ അദ്ദേഹത്തെ വക വരുത്തുകയാണ് ചെയ്തത.് ശിവഗിരി തീര്‍ത്ഥാടനകാലത്തിന്റെ ഭാഗമായി നടന്ന ആറാട്ടുപുഴ വേലായുധപണിക്കരുടെ 200-ാം ജന്മദിന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗുരു ധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി അസംഗാനന്ദഗിരി അധ്യക്ഷത വഹിച്ചു.
സ്വാമി ശിവനാരായണതീര്‍ത്ഥ, സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, സഭയുടെ ജനസഭ ജനറല്‍ കണ്‍വീനര്‍ അഡ്വ. സുബിത്, എസ്. ദാസ് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: