കോട്ട : വഖഫ് സ്വത്താണെന്ന പേരിൽ ഹിന്ദു വ്യാപാരികളുടെ കടകൾ അടിച്ചു തകർത്ത എട്ട് മുസ്ലീങ്ങൾ അറസ്റ്റിൽ . ഗുജറാത്തിലെ രാജ്കോട്ട് പ്രദേശത്താണ് സംഭവം . ഹിന്ദുക്കളുടെ കടകൾ ബലമായി കൈവശപ്പെടുത്തുകയും , സാധനങ്ങൾ തെരുവിൽ വലിച്ചെറിയുകയും ചെയ്ത ഫാറൂഖ് മുസാനി ഉൾപ്പെടെ 8 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിലെ പോലീസ് നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘ്വിയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.
വഖഫ് ബോർഡ് ഉത്തരവിന്റെ സാധുത പോലീസ് വിശദമായി പരിശോധിച്ചുവരികയാണെന്നും, ഇത്തരം അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുൻകൂർ വിവരമോ അറിയിപ്പോ ഇല്ലാതെ പെട്ടെന്നാണ് ആക്രമണം നടത്തിയതെന്ന് കാണിച്ച് കടയുടമകളാണ് ഫാറൂഖ് മുസാനി ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയത് .
ഡിസംബർ 31ന് രാത്രിയാണ് ഫാറൂഖ് മൂസാനിയുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘം പഴയ ദൻപീഠ് ഭാഗത്തെ രണ്ട് കടകളുടെ പൂട്ട് തകർത്ത് സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ കടകൾ വഖഫ് ബോർഡിന്റെ വകയാണെന്നും അവ ഒഴിയണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഈ കടകൾ പതിറ്റാണ്ടുകളായി പാട്ടത്തിനെടുത്തതാണെന്നും ഈ ഭൂമി പൊതുമരാമത്ത് വകുപ്പിൻ്റേതാണെന്നും വഖഫ് ബോർഡിൻ്റേതല്ലെന്നും കടയുടമകൾ വ്യക്തമാക്കി.
വഖഫ് ബോർഡിന്റെ പേരിൽ നടത്തുന്ന ഈ ഗുണ്ടായിസത്തിൽ നിന്ന് സംരക്ഷണവും നീതിയും വേണമെന്ന് കടയുടമകൾ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: