കോട്ടയം: പാര്‍ട്ടി അനുബന്ധ സംഘടനകളുടെ പ്രവര്‍ത്തനം കോട്ടയത്ത് നിര്‍ജ്ജീവമാണെന്ന് സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംഘടനാ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പാര്‍ട്ടി അംഗസംഖ്യയില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. ഡിവൈഎഫ്‌ഐ, കര്‍ഷകസംഘം, ജനാധിപത്യമഹിളാ അസോസിയേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്‌റേത് രാഷ്‌ട്രീയ പരാജയമായിരുന്നു എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തൊട്ടാകെ സംഭവിച്ച കാരണങ്ങള്‍ തന്നെയാണ് ചാഴികാടന്‌റെ പരാജയത്തിനും ഇടയാക്കിയത്. ജില്ലയില്‍ നിന്നുള്ള മന്ത്രി വി. എന്‍ വാസവന്‌റെ പ്രകടനം മികച്ചതെന്നാണ് അഭിപ്രായം. വൈക്കത്ത് പി കൃഷ്ണപിള്ളയ്‌ക്ക് സ്മാരകം സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്തതില്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനവുമുണ്ട്. സമ്മേളനപ്രതിനിധികള്‍ക്ക് വിതരണം ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: