ന്യൂദെൽഹി:ഉത്തർ പ്രദേശിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവ്വെ നടത്തുന്നതിനിടയിൽ ഉണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട കേസിൽ സമാജ് വാദി പാർട്ടി എം പി സിയാവുർ റഹ്മാൻ ബർക്കിനെതിരായ എഫ്ഐആർ റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. എംപിയെ കേസിൽ അറസ്റ്റ് ചെയ്യുന്നത് ജസ്റ്റിസ് രാജീവ് ഗുപ്ത, ജസ്റ്റിസ് അസഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തു. ബർക്കിനെതിരായ അന്വേഷണം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി എംപി സഹകരിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. നാല് പേർ മരിക്കാനിടയാക്കിയ അക്രമങ്ങൾക്ക് കാരണം ബർക്ക് നടത്തിയ പ്രകോപനമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: