ന്യൂദല്‍ഹി: മലയാളി നീന്തല്‍ താരം സാജന് പ്രകാശ് ഉള്‍പ്പെടെ 32 പേരാണ് അര്‍ജുന പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. 2017 ലെ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ നൂറു മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ വെള്ളി നേടിയ താരമാണ് സാജന് പ്രകാശ്. 2016ലെ ഗുവാഹത്തി സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസ്, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 4ഃ200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ഇനങ്ങളിലും സാജന് സ്വര്‍ണം നേടിയിരുന്നു.
പാരിസ് ഒളിമ്പിക്സില്‍ ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാല, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വെങ്കലജേതാവ് സരബ്ജോത് സിങ് എന്നിവരും അര്‍ജുന ജേതാക്കളില്‍ ഉള്‍പ്പെടുന്നു.
അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായ മറ്റ് താരങ്ങള്‍: ജ്യോതി യാരാജി, അന്നു റാണി (അത്ലറ്റിക്സ്), നിതു, സവീതി (ബോക്സിങ്), വന്തിക അഗര്‍വാള്‍ (ചെസ്), സലിമ ടെറ്റെ, അഭിഷേക്, സഞ്ജയ്, ജര്‍മന്‍പ്രീത് സിങ്(ഹോക്കി), സുഖ്ജീത് സിങ്(ഹോക്കി), രാകേഷ് കുമാര്‍ (പാരാ അമ്പെയ്ത്ത്), പ്രീതിപാല്‍, ജീവന്‍ജി ദീപ്തി, അജീത് സിങ്, സച്ചിന് സര്‍ജെറാവു, ധരംബീര്‍, പ്രണവ് സൂര്‍മ, ഹൊകറ്റോ സെമ, സിമ്രാന്, നവദീപ് (പാരാ അത്ലറ്റിക്സ്), നിതേഷ് കുമാര്‍, തുളസിമതി മുരുകേശന്, നിത്യ ശ്രേ സുമതി ശിവന്, മനീഷ രാമദാസ് (പാരാ ബാഡ്മിന്റണ്‍), കപില്‍ പാര്‍മര്‍ (പാരാ ജൂഡോ), മോന അഗര്‍വാള്‍, റുബീന ഫ്രാന്‍സിസ് (പാരാ ഷൂട്ടിങ്), അഭയ് സിങ് (സ്ക്വാഷ്), അമന് (റെസ്ലിങ്).
സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് 2024 ലെ മികച്ച പ്രകടന ത്തിനുള്ള അര്‍ജുന അവാര്‍ഡുകള്‍(സമഗ്രസംഭാവന)നേടിയവര്‍: സുച സിങ് (അത്ലറ്റിക്സ്), മുരളികാന്ത് രാജാറാം പേട്കര്(പാരാ സ്വിംമ്മിങ്).
സ്പോര്‍ട്സ്, ഗെയിംസ് 2024 ലെ മികച്ച പരിശീലകര്‍ ക്കുള്ള ദ്രോണാചാര്യ പുരസ്കാരം നേടിയവര്‍: സുഭാഷ് റാണ (പാരാ ഷൂട്ടിങ്), ദീപാലി ദേശ്പാണ്ഡെ(ഷൂട്ടിങ്), സന്ദീപ് സാംഗ്വാന് (ഹോക്കി). പരിശീലകര്‍ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് അര്‍ഹരായവര്‍: എസ്. മുരളീധരന് (ബാഡ്മിന്റണ്‍), അര്‍മാന്‍ഡോ ആഗ്നെലോ കൊളാക്കോ (ഫുട്ബോ ള്‍). ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയ യൂണിവേഴ്സിറ്റിക്കുള്ള മൗലാന അബുല്‍ കലാം ആസാദ് ട്രോഫി നേടിയവര്‍: ചണ്ഡീഗഡ് യൂണിവേഴ്സിറ്റി. ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി രണ്ടും ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി മൂന്നും സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: