കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന് എസ് ജിക്ക് സീസണിലെ പത്താം ജയം. നിലവിലെ സീസണില്‍ ആദ്യമായി പത്ത് വിജയം തികയ്ക്കുന്ന ടീം ആയി മോഹന്‍ ബഗാന് മാറി. ഇന്നലെ നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ത്ത് തകര്‍ത്താണ് മോഹന്‍ ബഗാന് എസ്ജി വിജയിച്ചത്.
ജയത്തിലൂടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മോഹന്‍ ബഗാന് 32 പോയിന്റായി. തൊട്ടു താഴെയുള്ള ബെംഗളൂരു എഫ്സിയെക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ് മോഹന്‍ ബഗാന് എസ്ജി.
ഒമ്പതാം മിനിറ്റില്‍ ദാനഗോളിലൂടെയായിരുന്നു ആദ്യ ഗോള്‍. ആദ്യ പകുതി പിരിയും മുമ്പേ ടോം ആല്‍ഡ്രെഡ് മോഹന്‍ ബാഗന്റെ ലീഡ് ഇരട്ടിച്ചു. രണ്ടാം പകുതിയില്‍ കളിക്ക് 51 പോയിന്റായപ്പോള്‍ ജേസന്‍ കമ്മിങ്സ് ലീഡ് ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: