കോട്ടയം:ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറിയത്. ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട് .റിപ്പോര്‍ട്ട് പഠിച്ച ശേഷം ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണം. പദ്ധതിയിലുള്‍പ്പെട്ടവരുമായികൂടിക്കാഴ്ച നടത്തി ഇവര്‍ സര്‍ക്കാരിന് ശുപാര്‍ശ കൈമാറണം.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉപകാരപ്രദമല്ലാത്ത സ്ഥലം കൂടി ഏറ്റെടുക്കുന്നത് അഭികാമ്യമാണെന്ന് ശുപാര്‍ശയുണ്ട്. പദ്ധതിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ 8000 തൊഴിലാളികളെ ആവശ്യമാണ്. ഈതൊഴിലാളികളെ പ്രാദേശികമായി തിരഞ്ഞെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 25 70 ഏക്കര്‍ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. 2363 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെയും 307 ഏക്കര്‍ വിവിധ വ്യക്തികളുടെതുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: