ജമ്മു : പുൽവാമ ജില്ലയിലെ ത്രാലിൽ നിന്ന് നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നാല് ഭീകരരെ അവന്തിപോറ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് തീവ്രവാദികൾക്ക് ലോജിസ്റ്റിക് പിന്തുണയും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നവരാണ് പിടിയിലായത്.
ത്രാൽ സ്വദേശികളായ മുദാസിർ അഹമ്മദ് നായിക്, ഉമർ നസീർ ഷെയ്ഖ്, ഇനായത്ത് ഫിർദൂസ് റാത്തർ, സൽമാൻ നസീർ ലോൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് കുറ്റകരമായ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: