India

അസമിൽ ആനകളുടെ എണ്ണം 5828 ആയി ഉയർന്നു ; വന്യജീവി സംരക്ഷണത്തിന് ഇതൊരു നല്ല വാർത്തയെന്ന് ഹിമന്ത ബിശ്വ ശർമ്മ

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് അസം ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഡിസംബർ 29 ന് മൊറിഗാവ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പോബിതോറ വന്യജീവി സങ്കേതത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ വിവിധ ജില്ലകളിലായി ആൻ്റി ഡിപ്രെഡേഷൻ സ്ക്വാഡുകൾ രൂപീകരിച്ചു

Published by

ഗുവാഹത്തി : അസമിൽ ആനകളുടെ എണ്ണം വർധിച്ചു. സർക്കാർ കണക്കനുസരിച്ച് 5,828 ആയി എണ്ണം ഉയർന്നിട്ടുണ്ട്. അസം വനം വകുപ്പ് അടുത്തിടെ ആനകളുടെ എണ്ണം കണക്കാക്കിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

2017ൽ അസമിൽ നടത്തിയ സർവേയിൽ സംസ്ഥാനത്ത് 5,719 ആനകളുണ്ടെന്നാണ് റിപ്പോർട്ട്. ഇത് 2024-ൽ 5,828 ആയി ഉയർന്നു. അസമിലെ വന്യജീവി സംരക്ഷണത്തിന് ഇതൊരു നല്ല തരംഗമാണെന്ന് ബിശ്വ ശർമ്മ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴ് വർഷത്തിന് ശേഷമാണ് അസമിൽ സർവേ നടത്തിയത്. അസം വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 2002ൽ അസമിൽ 5246 ആയിരുന്ന ആനകളുടെ എണ്ണം 2008ൽ 5281 ആയി ഉയർന്നു. 2011-ൽ ആസാമിലെ ആനകളുടെ എണ്ണം 5620 ആയിരുന്നു.

അതേ സമയം മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് അസം ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബർ 29 ന് മൊറിഗാവ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പോബിതോറ വന്യജീവി സങ്കേതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വിവിധ ജില്ലകളിലായി ആൻ്റി ഡിപ്രെഡേഷൻ സ്ക്വാഡുകൾ രൂപീകരിച്ചു. ഈ സ്ക്വാഡുകൾ മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.

പ്രത്യേകിച്ച് വന്യജീവികൾ മനുഷ്യവാസസ്ഥലങ്ങളിലേക്ക് കടന്നുകയറുന്നത് മൂലമുണ്ടാകുന്ന സംഘർഷങ്ങൾ കുറയ്‌ക്കാനാണ് ഇവർ പരിശ്രമിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by