കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ വിശ്വാസവഞ്ചനയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്. മൃദംഗ വിഷന്റെ രണ്ട് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകള്‍ വഴിയാണ് നര്‍ത്തകരില്‍നിന്ന് പണം സ്വീകരിച്ചത് ഈ ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയാണ്.
മെഗാ ഭരതനാട്യപരിപാടിയുമായി ബന്ധപ്പെട്ട് 550 നൃത്താധ്യാപകരാണ് ഭാഗമായത്. 3600 രൂപയാണ് ഓരോ നര്‍ത്തകരില്‍നിന്നും പിരിച്ചെടുത്തത്. ഈ തുക മാത്രം നാല് കോടിയിലേറെയുണ്ടാകും. മൃദംഗ വിഷന്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടോയെന്നും പോലീസ് പരിശോധന നടത്തുകയാണ്. നൃത്താധ്യാപകര് പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, മൃദംഗ വിഷന്റെ ഡയറക്ടര്‍ നിഗോഷ് കുമാര്‍ ഇന്ന് പോലീസിന് മുന്നില്‍ കീഴടങ്ങും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പോലീസിന് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. നിഗോഷ് കുമാറാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സി.ഇ.ഒ. പോലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: