ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് പുതുവര്‍ഷസമ്മാനവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. 2025ലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ കര്‍ഷകരെ പിന്തുണയ്ക്കുന്ന തീരുമാനവുമായി കേന്ദ്രം. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയും 2025-26 വരെ തുടരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയുടെ മൊത്തം വിഹിതം 69,515.71 കോടി രൂപയാണ്. 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്തേക്കാണിത്. പ്രകൃതിക്ഷോഭങ്ങളില്‍ വിളകള്‍ക്ക് സംഭവിക്കുന്ന നഷ്ടം പരിഹരിക്കാന്‍ പദ്ധതി കര്‍ഷകരെ സഹായിക്കും.
ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജ് എന്‍ബിഎസ് സബ്സിഡിക്കപ്പുറം വിപുലീകരിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിര്‍ദേശവും യോഗം അംഗീകരിച്ചു. കര്‍ഷകര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ ലഭ്യത ഉറപ്പാക്കാനാണിത്. ഒരു മെട്രിക് ടണ്ണിന് 3500 രൂപ എന്ന നിരക്കിലാണ് ഡിഎപിക്ക് പത്യേക പാക്കേജ് നല്‍കുക. 3,850 കോടി രൂപ ഇതിനായി നീക്കിവയ്ക്കും.
കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കായി 824.77 കോടി രൂപയുടെ ഫണ്ട് ഫോര്‍ ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി രൂപീകരിക്കുന്നതിനും അംഗീകാരം നല്കി. സാങ്കേതിക സംരംഭങ്ങളായ യെസ് – ടെക്, വിന്‍ഡ്സ് എന്നിവയ്ക്കും ഗവേഷണ വികസനപഠനങ്ങള്ക്കും ധനസഹായം നല്‍കുന്നതിന് ഈ ഫണ്ട് വിനിയോഗിക്കും.
നിലവില്‍ ആന്ധ്രാ പ്രദേശ്, ആസാം, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിളവ് നിര്‍ണയ രീതിയായ യെസ്-ടെക് നടപ്പാക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: