ദുബായ്: പുതിയ ടെസ്റ്റ് റാങ്ക് പട്ടികയില്‍ ബൗളിങ്ങില്‍ ഒന്നാമതുള്ള ഭാരത പേസര്‍ ജസ്പ്രീത് ബുംറയുടെ റേറ്റിങ് പോയിന്റ് 907 ആയി ഉയര്‍ന്നു. ഒരു ഭാരത താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് ആണിത്. ദിവസങ്ങള്‍ക്ക് മുമ്പ് വിരമിച്ച സ്പിന്നര്‍ ആര്. അശ്വിന്റെ റിക്കാര്‍ഡ് ആണ് ബുംറ മറികടന്നത്.
2016ല്‍ 904 റേറ്റിങ് പോയിന്റോടെയാണ് അശ്വിന് ടെസ്റ്റില്‍ എക്കാലത്തെയും മികച്ച റേറ്റിങ്ങുള്ള ഭാരത ബൗളറായി റിക്കാര്ഡിട്ടിരുന്നത്. പുതിയ റാങ്ക് പട്ടിക പുറത്തുവന്നതോടെയാണ് ബുംറ റിക്കാര്‍ഡ് ബ്രേക്ക് ചെയ്തിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ ഇക്കാര്യത്തില്‍ 17-ാം സ്ഥാനത്താണ് ബുംറ. 932 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ടിന്റെ മുന്‍കാല ക്രിക്കറ്റര്‍ ഡെറെക്ക് അണ്ടര്‍വൂഡ് ആണ് ഏറ്റവും മുന്നില്‍. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ഭാരതം പിന്നിലായിപോയിരിക്കുമ്പോള് ബുംറയുടെ അത്യുഗ്രന്‍ ബൗളിങ് പ്രകടനം വ്യക്തിഗത നേട്ടത്തിന് വഴിയൊരുക്കി.
ബോക്സിങ് ഡേ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനത്തിലൂടെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 റേറ്റിങ്ങോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
റാങ്ങിങ്ങില്‍ ഭാരത ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലേക്ക് മുന്നേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: