തിരുവനന്തപുരം: ബില്‍ഡിംഗ് പെര്‍മിറ്റ് സോഫ്റ്റ്വെയറില് സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെത്തന്നെ, ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്റെ ഉദ്ഘാടനം നടത്തി തദ്ദേശ സ്വയംഭരണ വകുപ്പ് .
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കെ സ്മാര്‍ട്ടിന്റെ പൈലറ്റ് റണ്‍ നടപ്പാക്കുന്നത്. സിവില്‍ രജിസ്ട്രേഷന്, പ്രോപ്പര്‍ട്ടി ടാക്സ്, പബ്ലിക് ഗ്രീവന്‍സ്, മീറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് ഫെസിലിറ്റേഷന്‍, വാടക/പാട്ടം, പ്രൊഫഷണല്‍ ടാക്സ്, പാരാമെഡിക്കല്‍ ട്യൂട്ടോറിയല്‍ രജിസ്ട്രേഷന്, പെറ്റ് ലൈസന്‍സ്, പ്ലാന്‍ ഡെവലപ്മെന്റ്, സേവന പെന്ഷന്, ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്റ്, കോണ്ഫിഗറേഷന് മൊഡ്യൂള്‍, നോ യുവര്‍ ലാന്‍ഡ്, മൊബൈല്‍ ആപ്പ് എന്നീ സേവനങ്ങളോടെയാണ് കെ സ്മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയ നഗരസഭകളില്‍ തന്നെ ബില്‍ഡിംഗ് പെര്‍മിറ്റ് സോഫ്റ്റ്വെയര് സംബന്ധിച്ച് ലൈസന്‍സികളിലും ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഏളുപ്പത്തില്‍ സേവനം നല്‍കാനും ജീവനക്കാരുടെ ജോലിഭാരം വന്‍തോതില്‍ കുറയ്ക്കാനും കെ സ്മാര്ട്ടിന് കഴിയുമെന്നു പറയുമ്പോഴും എന്‍ജിനീയറിംഗ് ലൈസന്‍സികളില്‍ ഉത്തരവാദിത്വവും ജോലിഭാരവും അടിച്ചേല്‍പ്പിക്കുകയാണെന്ന ആക്ഷേപം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: