Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ പ്രകീർത്തിച്ച് ലോകം

Janmabhumi Online by Janmabhumi Online
Jan 1, 2025, 08:33 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ആഗോളതലത്തിൽ ഇന്ത്യയുടെ ഉയർച്ച പരിവർത്തനാത്മകമെന്നു മാത്രമല്ല, ലോകനേതാക്കളുടെയും സാമ്പത്തിക വിദഗ്ധരുടെയും ആഗോള സ്ഥാപനങ്ങളുടെയും വ്യാപകമായ അംഗീകാരം നേടുകയും ചെയ്തു. ഒരു ദശാബ്ദക്കാലത്തെ അശ്രാന്ത പരിശ്രമത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും പരിസമാപ്തിയാണിത്. പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമാർന്ന നേതൃത്വത്താൽ, ഇന്ത്യ ആഗോള ശക്തികേന്ദ്രമെന്ന സ്ഥാനം ഉറപ്പിച്ചു. 2024-ൽ വളർച്ചായന്ത്രം, സാങ്കേതിക നൂതനാശയരംഗത്തെയും സുസ്ഥിരതയുടെയും മുൻനിരക്കാർ എന്നീ നിലകളിൽ ഇന്ത്യയുടെ സുപ്രധാന പങ്ക് ലോകം കൂടുതലായി അംഗീകരിക്കുന്നതിന് നാം സാക്ഷ്യം വഹിച്ചു. ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും സംഘടനകളും രാജ്യത്തിന്റെ നേട്ടങ്ങൾ നിരന്തരം ഉയർത്തിക്കാട്ടുകയും ചെയ്തു.

ഈ വിജയം 2024ൽ മാത്രമല്ല, മുൻ വർഷങ്ങളിലെ ആഗോള പ്രസ്താവനകളിലും പ്രതിധ്വനിച്ചു. ഉദാഹരണത്തിന്, 2021-ൽ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിൽ ഇന്ത്യ ചെയ്യുന്ന കാര്യങ്ങൾ എല്ലാ രാജ്യങ്ങളും ചെയ്യണമെന്ന് ഫസ്റ്റ് സോളാർ സിഇഒ മാർക്ക് വിഡ്മർ പറഞ്ഞു. 2017 ൽ ജെ പി മോർഗൻ സിഇഒ ജാമി ഡിമോൺ പറഞ്ഞത്, പ്രധാനമന്ത്രി മോദി എപ്പോഴും ഏറെ സ്വീകാര്യനാണെന്നും തുറന്ന മനസുള്ള, മികച്ച വ്യക്തിയാണെന്നുമാണ്. 2023-ൽ ഹസ്സൻ അല്ലാം ഹോൾഡിങ്സ് സിഇഒ ഹസ്സൻ അല്ലാം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വകാര്യ​മേഖല, പ്രത്യേകിച്ച് അടിസ്ഥാനസൗകര്യം, എൻജിനിയറിങ്, നിർമാണ മേഖല, ഏറെ അഭിവൃദ്ധി പ്രാപിച്ചതായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെയും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും നിരന്തരം ഉയർത്തിക്കാട്ടുന്നുവെന്നാണു ഇതു വ്യക്തമാക്കുന്നത്.

ഈ വാക്കുകളെല്ലാം പ്രതിഫലിപ്പിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗ പുരോഗതി കൈവരിക്കുന്നുവെന്നു മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ പിന്തുടരേണ്ട മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുവെന്നാണ്.

 

​ഇന്ത്യയെയും രാജ്യത്തിന്റെ പുരോഗതിയെയും കുറിച്ചുള്ള പ്രസ്താവനകൾ

Osamu Suzuki, Chairman of Suzuki Motor Corporation met PM

കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി മോദിയുടെ ശക്തമായ നേതൃത്വത്തിനും നിരന്തരമായ പിന്തുണയ്‌ക്കും കീഴിൽ ഇന്ത്യൻ വാഹന വിപണി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സുസുക്കി മോട്ടോഴ്സ് പ്രസിഡന്റ് തോഷിഹിരോ സുസുക്കി പറഞ്ഞു. തൽഫലമായി, ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി ഇന്ത്യ മാറി. “പ്രധാനമന്ത്രി മോദിയുടെ പുരോഗമനപരമായ സമീപനത്തിനും ഇന്ത്യയുടെ വളർച്ചയ്‌ക്കും നന്ദി” – അദ്ദേഹം പറഞ്ഞു. പുരോഗതിയെ നയിക്കുന്നതിൽ ഭരണവും കാഴ്ചപ്പാടും എങ്ങനെ കൈകോർക്കുന്നുവെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി.

ബോർഗെ ബ്രെൻഡെ

WEF പ്രസിഡന്റ് ബോർഗെ ബ്രെൻഡെ, ഇന്ത്യയുടെ പാതയെക്കുറിച്ചു ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും, “വരാനിരിക്കുന്ന ദശകത്തിൽ, കുറഞ്ഞത് വരുന്ന രണ്ട് ദശകങ്ങളിലെങ്കിലും, 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു”വെന്നു പറയുകയും ചെയ്തു. ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെയും കുതിച്ചുയരുന്ന സേവനകയറ്റുമതിയെയും കുറിച്ചും അദ്ദേഹം പറഞ്ഞു. “ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും സേവനങ്ങളുടെ കയറ്റുമതിയും കാരണം ഇന്ത്യ മുൻനിരയിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ താൽപ്പര്യമുള്ള ഇടമാണ്. ഇന്ത്യ വളരെ വേഗത്തിൽ വളരുകയാണ്. ഇന്ത്യയോട് വളരെയധികം താൽപ്പര്യമുണ്ട്.”- അദ്ദേഹം പറഞ്ഞു.

ലിങ് ഹായ്

സാങ്കേതികവിദ്യ-ധനകാര്യ രംഗത്തെ പ്രമുഖരും ഇന്ത്യയുടെ പുരോഗതി തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിജിറ്റൈസേഷനും സാമ്പത്തിക ഉൾപ്പെടുത്തലിനുമുള്ള ശ്രമങ്ങൾ ഗവണ്മെന്റ് ഇരട്ടിയാക്കുമ്പോൾ, വളർന്നുവരുന്ന ചെറുകിട, ഇടത്തരം സംരംഭക (എസ്എംഇ) മേഖലയുടെ പിൻബലത്തിലുള്ള ഇന്ത്യയുടെ വളർച്ചാഗാഥയെക്കുറിച്ച് മാസ്റ്റർകാർഡ് അന്താരാഷ്‌ട്ര വിപണന വിഭാഗം പ്രസിഡന്റ് ലിങ് ഹായ് ശുഭാപ്തി വിശ്വാസത്തിലാണ്. “ജനസംഖ്യാശാസ്‌ത്രം, പണപ്പെരുപ്പം ലഘൂകരിക്കൽ, ചെലവഴിക്കൽ ശേഷി, കയറ്റുമതി, സേവനമേഖല തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ പരിശോധിച്ചാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരുപാട് കാര്യങ്ങൾ ശക്തമായി മുന്നോട്ടുപോകുന്നു”- അദ്ദേഹം പറഞ്ഞു.

“ലോകം ‘ഇന്ത്യൻ യുഗത്തിലേക്ക്’ നീങ്ങുകയാണ്, രാജ്യം ആവേശകരമായ അവസരങ്ങൾ അവതരിപ്പിക്കുന്നു. ഇത് വളരെ ആവേശകരമായ അവസരമാണെന്ന് നിങ്ങൾക്കറിയാം” – സെയിൽസ്‌​ഫോഴ്സ് സിഇഒ മാർക്ക് ബെനിയോഫ് പറഞ്ഞു.

“അന്നും ഇന്നും ഇന്ത്യയെ താരതമ്യം ചെയ്യുമ്പോൾ, അവിശ്വസനീയമായ ഊർജം കാണാനാകുന്നു. കാര്യങ്ങൾ മുന്നോട്ടു നീങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അന്ന് മെട്രോ ഇല്ലായിരുന്നു, ഇപ്പോൾ നമുക്ക് നിരവധി പാതകളുണ്ട്. വിമാനത്താവളം ദീർഘവീക്ഷണമുള്ളതും ആധുനികവും വൃത്തിയുള്ളതുമാണ്. സോഫ്റ്റ്‌വെയർ വ്യവസായത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പ്രതിഫലനം കൂടിയാണിതെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിൽ ഇതിനകം ധാരാളം സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ ഉണ്ട്” – ഗിറ്റ് ഹബ് സിഇഒ തോമസ് ഡോംകെ പറഞ്ഞു.

ജാമി ഡിമോൺ, സിഇഒ, ജെപി മോർഗൻ: ഓരോ പൗരനെയും കൈകൊണ്ടോ കണ്ണുകൊണ്ടോ വിരൽകൊണ്ടോ തിരിച്ചറിയുന്ന അത്ഭുതകരമായ പ്രവണത അവർ ആരംഭിച്ചു. അവർ 700 ദശലക്ഷം പേർക്കായി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. പണമിടപാടുകൾ സുഗമമായി നടക്കുന്നു. അവരുടെ വിദ്യാഭ്യാസ സമ്പ്രദായവും അടിസ്ഥാനസൗകര്യങ്ങളും ശ്രദ്ധേയമാണ്. നീതിമാനും കർക്കശക്കാരനുമായ മനുഷ്യൻ കാരണം രാജ്യമാകെ ഉയരുന്നു.

കാപ്‌ഷ് ഗ്രൂപ്പ് ചെയർമാനും ആഗോള സിഇഒയുമായ ജോർജ് കാപ്‌ഷ്: ഇന്ത്യ ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഈ വിപണിയിലേക്കു പ്രവേശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശ്രമിച്ചു, അത് വിജയിച്ചില്ല. എന്നാൽ ഇത്തവണ ഇത് ശരിയായ പങ്കാളികളുമായുള്ള ശരിയായ നിമിഷമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഇന്ത്യയെ ആഗോള നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രി മോദിയുടെ സമർഥമായ ഇടപെടലിനെ എസ്4 ക്യാപിറ്റൽ എക്‌സിക്യൂട്ടീവ് ചെയർമാൻ മാർട്ടിൻ സോറെൽ അഭിനന്ദിച്ചു. “ബ്രാൻഡിങ്ങിലും രാജ്യങ്ങളെ ബ്രാൻഡ് ചെയ്യുന്നതിലും ഏറ്റവും മിടുക്കനായ വ്യക്തിയാണു പ്രധാനമന്ത്രി മോദി. ഇന്ത്യയെ കൃത്യമായ ഇടങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.” – അദ്ദേഹം പറഞ്ഞു.

​ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ക്രിസ്റ്റഫർ ജെ. ഏലിയാസ്, ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ചു പറഞ്ഞതിങ്ങനെ: “മറ്റ് രാജ്യങ്ങൾക്ക് അവരുടെ ആരോഗ്യ സംരക്ഷണവും മറ്റ് വികസന ലക്ഷ്യങ്ങളും കൈവരിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയുടെ വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ മാതൃക ഉപയോഗിക്കാനാകും.” ഇന്ത്യയുടെ ഡിപിഐ പുരോഗതിയും അദ്ദേഹം എടുത്തുകാട്ടി. “സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം മുതലായവയിൽ വളരെയധികം പുരോഗതി കൈവരിക്കാൻ സഹായിച്ച ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ലോകത്തിന് പിന്തുടരാനാകുന്ന നല്ല മാതൃകയാണെന്ന് ഞാൻ കരുതുന്നു.”- അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാവിയെക്കുറിച്ച് തനിക്കു പ്രതീക്ഷയുണ്ടെന്ന് ബിൽ ഗേറ്റ് പറഞ്ഞു. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു: “ആധാറിൽനിന്ന് ആരംഭിക്കുന്ന ഡിജിറ്റൽ കണക്ഷനുകളുടെ ഈ ആശയവും നിങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടുകളും അഭിവൃദ്ധി പ്രാപിക്കുകയാണ്. അതിലൂടെ അവർ കർഷകരെ രജിസ്റ്റർ ചെയ്യുകയും അവർക്ക് മുൻകൂട്ടി അറിയിപ്പ് നൽകുകയും ചെയ്യുന്നതാണ് കൃഷിയിൽ നാം ഇപ്പോൾ കാണുന്നത്. അതിനാൽ ഇന്ത്യയുടെ നേതൃത്വം മറ്റ് രാജ്യങ്ങൾ പ്രയോജനപ്പെടുത്തേണ്ട ഒന്നാണ്”.

​‘ചിപ്പ് വാർ’ രചയിതാവ് ക്രിസ് മില്ലർ, ചൈനയ്‌ക്ക് ആകർഷകമായ ബദലായി ഇന്ത്യയുടെ ആകർഷണീയത ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളർച്ചാഗാഥയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: ഇന്ത്യയിൽ ചിപ്പ് വ്യവസായത്തിൽ വളരെയധികം ആവേശവും ശ്രദ്ധയും ഉണ്ടെന്ന് ഞാൻ കരുതുന്നു, കേന്ദ്ര ഗവണ്മെന്റിനു നയങ്ങളുണ്ട്. വിദേശ കമ്പനികൾ ഇന്ത്യയെ ആകർഷകമായ ഇടമായി കാണുന്നു. ഇന്ത്യയിലെ ആവാസവ്യവസ്ഥയുടെ എല്ലാ ഭാഗങ്ങളും വളരുന്നു എന്നതാണ് നല്ല വാർത്ത”.

ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യയെ യുഎൻജിഎ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് പ്രശംസിച്ചു. സ്‌മാർട്ട്‌ഫോണിൽ സ്പർശിച്ചുകൊണ്ടു മാത്രം പണമടയ്‌ക്കാനും ബില്ലുകൾ അടയ്‌ക്കാനും കഴിയുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞതിങ്ങനെ: “കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ 800 ദശലക്ഷം പേരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സ്മാർട്ട് ഫോണിന്റെ സഹായത്തോടെ ഇന്ത്യക്ക് കഴിഞ്ഞു.”. ബാങ്കിങ് സംവിധാനവുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലാത്ത ഇന്ത്യയിലെ ഗ്രാമീണ കർഷകർക്ക് ഇപ്പോൾ അവരുടെ എല്ലാ ഇടപാടുകളും സ്മാർട്ട്ഫോണിൽ നടത്താൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “അവർ ബില്ലുകൾ അടയ്‌ക്കുകയും ഓർഡറുകൾക്കുള്ള പണം സ്വീകരിക്കുകയും ചെയ്യുന്നു. 800 ദശലക്ഷം പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത് ഇന്ത്യയിൽ ഉയർന്ന ഇന്റർനെറ്റ് വ്യാപനമുള്ളതിനാലും മിക്കവാറും പേർക്ക് സെൽഫോൺ ഉള്ളതിനാലുമാണ്.”- അദ്ദേഹം പറഞ്ഞു.

വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ പറഞ്ഞതിങ്ങനെ: “കഴിഞ്ഞ 10 വർഷത്തിനിടെ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. പ്രധാന ആഗോള പങ്ക് വഹിക്കുന്ന മുൻനിര ശക്തികളിൽ ഒന്നാണത്. ഒപ്പം ഇന്ത്യ അതിന്റെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്തു”.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് *ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥി*ന്റെ വാക്കുകൾ: “ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. ഏറ്റവും മികച്ച മൂന്ന് ആഗോള സാമ്പത്തിക ശക്തികളിൽ ഒന്നായി ഉടൻ മാറും.” 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

​സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവ് പോൾ റോമറും ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളെ (ഡിപിഐ) പ്രകീർത്തിച്ചു. “ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക സംവിധാനമാണ് ആധാർ. ഇന്ത്യക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നമുക്കും ചെയ്യാനാകുമെന്ന് ഡിജിറ്റൽ സൗത്തിലെ മറ്റ് രാജ്യങ്ങൾ സ്വയം പറയണം. ആധാർ നമ്പർ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ചെയ്തതുപോലെ, ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത എന്തെങ്കിലും പരീക്ഷിക്കാനുള്ള ആത്മവിശ്വാസവും അഭിലാഷവും രാജ്യങ്ങൾക്ക് ഉണ്ടായിരിക്കണം.” – അദ്ദേഹം പറഞ്ഞു.

ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞതിങ്ങനെ: “സമീപ വർഷങ്ങളിൽ, ആപ്പിൾ പുതിയ വരുമാന മാനദണ്ഡങ്ങൾ സ്ഥാപിച്ച വിരലിലെണ്ണാവുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ആദ്യത്തെ ഐഫോൺ അനാച്ഛാദനം ചെയ്‌ത് 15 വർഷത്തിലേറെയായി. ഈ ഉപകരണം ഇന്ത്യയിലെ വ്യക്തിഗത സാങ്കേതിക വിദ്യയിലെ ഏറ്റവും പ്രിയങ്കരമായ ബ്രാൻഡായി തുടരുന്നു.”

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് ഇന്ത്യയുടെ സാങ്കേതികവൈദഗ്ധ്യത്തെ പ്രശംസിച്ചു. “ലോകത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞരുടെ നാടാണ് ഇന്ത്യ. അതിനാൽ, ഇത് മികച്ച അവസരമാണ്. നിർമിതബുദ്ധി പുതിയ വ്യവസായം കൂടിയാണ്. അത് വളരെ പ്രധാനപ്പെട്ട പുതിയ നിർമാണ വ്യവസായമാണ്. അതിനാൽ അത് സാധ്യമാക്കുന്നതിന് വളരെ ആഴത്തിലുള്ള രീതിയിൽ ഇന്ത്യയുമായി സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”- അദ്ദേഹം പറഞ്ഞു.

ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വളർച്ചയെ പ്രശംസിച്ചു. “2023 ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. പ്രധാനമന്ത്രി മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴിൽ ഈ വളർച്ച തുടരും.”

ദശലക്ഷക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേ ഇന്ത്യയുടെ സഹകരണ സംഘങ്ങളെ അഭിനന്ദിച്ചു. “കൂട്ടായ പ്രവർത്തനത്തിന്റെ മഹത്തായ പരിവർത്തന ശക്തിയെ മാതൃകയാക്കുന്ന മറ്റൊരു മികച്ച രാജ്യം ഇല്ലാത്തതിനാൽ, അന്താരാഷ്‌ട്ര സഹകരണ വർഷത്തിന്റെ ആരംഭം ഇന്ത്യയിലാകുന്നത് ഉചിതമാണ്. ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും അവരുടെ അഭിവൃദ്ധി വർധിപ്പിക്കുകയും ചെയ്ത്, ഇന്ത്യൻ സഹകരണ പ്രസ്ഥാനം അതിശയകരമായ വിജയമാണ് നേടിയത്.” – അ​ദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ചുള്ള പ്രസ്താവനകൾ

യു.എസ്.ഐ.എസ്.പി.എഫ് ചെയർമാൻ ജോൺ ചേമ്പേഴ്‌സ് പറഞ്ഞത്, ‘ചൈനയുടെ ഇരട്ടി വലുപ്പവും യുഎസിനേക്കാൾ 30-40% വലുതുമായ, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറു’മെന്നാണ്. പ്രധാനമന്ത്രി മോദിയുടെ മൂന്നാം ഊഴം ഈ നൂറ്റാണ്ടിനായുള്ള കാഴ്ചപ്പാടൊരുക്കുമെന്നും ​അദ്ദേഹം പറഞ്ഞു.

“ഈ മനുഷ്യൻ (പ്രധാനമന്ത്രി മോദി) അതിശയകരമാണ്. അദ്ദേഹത്തിന്റെ ഊർജവും കാഴ്ചപ്പാടും നമ്മെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ, ഞങ്ങളെ പ്രചോദിപ്പിക്കുകയും ഇന്ത്യയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു”- ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു​.

​രാജ്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ 2047ലെ കാഴ്ചപ്പാടിനെക്കുറിച്ചും അത് സമുദ്ര മേഖലയ്‌ക്ക് എങ്ങനെ യോജിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ച നടത്താൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് എപി മോളർ-മെർസ്ക് സിഇഒ കീത്ത് സ്വെൻഡ്സെൻ പറഞ്ഞു. “പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാനുള്ള അവസരം ലഭിച്ചത് വളരെ ആവേശകരമാണ്. വളരെ പ്രചോദനാത്മകമായ നയങ്ങൾ. ഞങ്ങളുടെ വ്യവസായത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് എന്നെ ഏറെ ആകർഷിച്ചു.”

ഗയാന പ്രസിഡന്റ് ഇർഫാൻ അലി, പ്രധാനമന്ത്രി മോദിയെ നേതാക്കൾക്കിടയിലെ ജേതാവ് എന്ന് വാഴ്‌ത്തി. “താങ്കൾ ഇവിടെയുണ്ട് എന്നത് ഞങ്ങളുടെ ഏറ്റവും വലിയ ബഹുമതിയാണ്. താങ്കൾ നേതാക്കൾക്കിടയിലെ ജേതാവാണ്. താങ്കളുടെ നേതൃത്വം അവിശ്വസനീയമാം വിധമാണ്.” – അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി മോദിയുടെ നേതൃത്വം വികസ്വര രാജ്യങ്ങൾക്ക് അവിശ്വസനീയമായ വെളിച്ചമാണ്. താങ്കൾ വികസ്വര രാജ്യങ്ങൾക്ക് വെളിച്ചം കാട്ടി. സ്വന്തം രാജ്യത്ത് പലരും സ്വീകരിക്കുന്ന വികസന മാനദണ്ഡങ്ങളും ചട്ടക്കൂടുകളും സൃഷ്ടിച്ചു.” – ​അദ്ദേഹം പറഞ്ഞു.

​പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച പ്രസിഡന്റ് പുടിൻ, ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭം മതിപ്പുളവാക്കിയെന്നും പറഞ്ഞു. “ഹൈടെക് മേഖലകളിൽ ഉൾപ്പെടെ, റഷ്യൻ ഫെഡറേഷന്റെ എല്ലാ മേഖലകളിലും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള അവസരങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയിൽ സമാനമായ പരിപാടി ഉണ്ടെന്ന് എനിക്കറിയാം. ഇത് നമ്മുടേതിന് സമാനമായ പരിപാടിയാണ്. ഇന്ത്യയിലും നിർമാണ ഇടങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾ തയ്യാറാണ്” – അദ്ദേഹം പറഞ്ഞു.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ ഏറ്റവും നല്ല മനുഷ്യനെന്ന് വിശേഷിപ്പിച്ചു. “പ്രധാനമന്ത്രി മോദി (ഇന്ത്യ), എന്റെ സുഹൃത്തും ഏറ്റവും നല്ല മനുഷ്യനുമാണ്. അദ്ദേഹം പ്രധാനമന്ത്രിയായി എത്തുന്നതിനു മുമ്പ് ഇന്ത്യ വളരെ അസ്ഥിരമായിരുന്നു” – അദ്ദേഹം പറഞ്ഞു.

വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനത കൂടുതൽ നേട്ടങ്ങളും മഹത്വവും കൈവരിക്കുമെന്നും ഭാവിയിൽ വിജയങ്ങൾ കൊയ്യുമെന്നും ‘വികസിതഭാരതം 2047’ എന്ന ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിങ്ങനെ: “ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും കരുത്തുറ്റതും അടുത്തതും ചലനാത്മകവുമാണ്. പ്രധാനമന്ത്രി മോദിക്കൊപ്പം ഓരോ തവണ ഇടപഴകുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനുള്ള കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും അതു വ്യത്യസ്തമായിരുന്നില്ല.”

ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ റേ ഡാലിയോ പറഞ്ഞത് പല കാരണങ്ങളാലും ഇന്ത്യ വളരെ സവിശേഷമായ ​അവസരത്തിലാണെന്നാണ്. പ്രത്യേകിച്ചും അമിതമായ കടബാധ്യതയില്ലാത്തതിനാൽ ഇപ്പോൾ കുതിപ്പിന്റെ വക്കിലാണ്. എന്റെ അഭിപ്രായത്തിൽ, നിങ്ങൾക്ക് പ്രധാനമന്ത്രി മോദി എന്ന മികച്ച നേതാവുണ്ട് – റേ ഡാലിയോ പറഞ്ഞു.

ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് തോബ്‌ഗേ മോദിയെ ‘ബഡേ ഭായ്’ എന്നാണു വിശേഷിപ്പിച്ചത്. “ഞാൻ ഇന്ത്യയിൽ വരുമ്പോഴെല്ലാം എന്റെ ‘ബഡേ ഭായ്’ (മുതിർന്ന സഹോദരൻ) പ്രധാനമന്ത്രി മോദിയെ കാണാൻ അവസരം ലഭിക്കുന്നതിനാൽ ഞാൻ സന്തുഷ്ടനാണ്”- അദ്ദേഹം പറഞ്ഞു.

ആഗോള രാഷ്‌ട്രത്തലവന്മാരിൽ മുതൽ സാങ്കേതികവിദ്യ-വ്യവസായ നേതാക്കളിൽ വരെ അഭിപ്രായ സമന്വയം വ്യക്തമാണ്. ഇന്ത്യയുടെ ആഗോള പ്രതിച്ഛായ പുനർനിർവചിക്കുന്നതിനും അന്താരാഷ്‌ട്ര പങ്കാളിത്തം വളർത്തുന്നതിനും രാജ്യത്തെ ശോഭനമായ ഭാവിയിലേക്കു നയിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം നിർണായകമാണെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.

Tags: Jamie DimonToshihiro SuzukiBorge BrendeMarc BenioffThomas DohmkeMartin SorellChristopher J. EliasGita GopinathDennis Francis
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ഒരു ലോക മാതൃക; അദ്ദേഹം അവിശ്വസനീയ നേട്ടങ്ങള്‍ കൊയ്യുന്നു: ജാമി ഡിമോണ്‍

India

ഐക്യരാഷ്‌ട്ര പൊതു സഭ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ് തിങ്കളാഴ്ച ഇന്ത്യയിലെത്തും

World

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം:’ യുദ്ധം ഒന്നിനു പരിഹാരമല്ല, എല്ലാം ചര്‍ച്ചചെയ്ത് തീരുമാനിക്കാം’; ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ

India

ജി20 ഉച്ചകോടി മികവാര്‍ന്ന നടത്തിപ്പിന് മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടര്‍ ഗീതാ ഗോപിനാഥ്;ഇത് ഐക്യത്തിന്റെ വിജയം മാത്രമെന്ന് മോദി

World

കൊറോണ പ്രതിസന്ധി വിപണി മറികടന്നു; ഇന്ത്യ ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍; ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബായി ഭാരതം മാറിയെന്ന് ഗീത ഗോപിനാഥ്

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies