ന്യൂയോര്‍ക്ക് സിറ്റി: ഇസ്രായേല്‍- പാലസ്തീന് തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ഐക്രരാഷ്ട്രസഭ. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം യുദ്ധമല്ലെന്നും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഐക്രരാഷ്ട്ര പൊതുസഭാ (യുഎന്‍ജിഎ) അധ്യക്ഷന്‍ ഡെന്നിസ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തു.
നയതന്ത്രപരമായ നടപടികളാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് ആവശ്യം. യുദ്ധം ഒന്നിനു പരിഹാരമല്ലെന്നും, ശത്രുത അവസാനിപ്പിക്കാന്‍ ആക്രമണങ്ങള്‍ ഇല്ലാതാകണമെന്നും അദേഹം പറഞ്ഞു. എഎന്ഐക്ക്ു നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷന്‍ ഡെന്നിസ് ഫ്രാന്‍സിസ്.
നയതന്ത്ര ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ എപ്പോഴും നയതന്ത്ര ചര്‍ച്ചകളുടെയും വ്യവഹാരങ്ങളുടെയും ഭവനമാണ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പങ്ക് വഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനാല്‍, ആക്രമണം ചര്‍ച്ചകളിലേക്ക് വഴി മാറ്റുന്നതിന്റെ ആവശ്യകത ഇരു വിഭാഗങ്ങളും മനസ്സിലാക്കണമെന്നും അദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 700 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 2,300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമാണ് ഇസ്രായേല്‍ തിരിച്ചടി ആരംഭിച്ചത്. ഇസ്രായേല്‍ ഇന്ന് യുദ്ധ മുഖത്താണ്. നാം ഇത് ആഗ്രഹിച്ചതല്ല. ഇത് ഏറ്റവും ക്രൂരവും പൈശ്ചികവുമായ രീതിയില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കപ്പെടുയായിരുന്നു. ഈ യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ശനിയാഴ്ച രാവിലെ നടന്ന അപ്രതീക്ഷിത ഹമാസ് ആക്രമണത്തില്‍ ഇതുവരെ 2,300 ഇസ്രായേലികള്‍ക്ക് പരിക്കേല്‍ക്കുകയും 700 ലധികം പേര് മരിക്കുകയും ചെയ്തു. ഈ ആക്രമണത്തിന് ശത്രുക്കള്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇസ്രായേലിനെ ആക്രമിച്ചതിലൂടെ ഹമാസ് ചരിത്രത്തിലെ തന്നെ വലിയ തെറ്റാണ് ചെയ്തത്. ഇതിന് ഇസ്രായേല്‍ നല്ക്കുന്ന മറുപടി ഹമാസും മറ്റു ശത്രക്കളും ദശാബ്ദങ്ങളോളം ഓര്‍മ്മിക്കപ്പെടുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: